ഗ്രീൻ ഫോർട്ട് കുവൈത്ത് അനുസ്മരണ സദസ്സും യാത്രയയപ്പും
text_fieldsഎം.കെ. അബ്ദുറസാഖ് വാളൂരിന്, ശറഫുദ്ദീൻ കണ്ണേത്ത് ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: സാമൂഹിക-സാംസ്കാരിക വേദിയായ ഗ്രീൻ ഫോർട്ട് കുവൈത്ത് മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമർ ബാഫഖി തങ്ങൾ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഗ്രീൻ ഫോർട്ട് ചെയർമാൻ എൻ.കെ ഖാലിദ് ഹാജി അധ്യക്ഷത വഹിച്ചു. ശറഫുദ്ദീൻ കണ്ണേത്ത് ഉദ്ഘാടനം ചെയ്തു. അസ്ലം കുറ്റിക്കാട്ടൂർ, സിറാജ് എരഞ്ഞിക്കൽ, പി.വി. ഇബ്രാഹിം, റഷീദ് പയന്തോങ്ങ്, ഗഫൂർ മുക്കാട്, ഡോ.അബ്ദുൽ ഹമീദ്, സുബൈർ കൊടുവള്ളി, ഹമീദ് സബ്ഹാൻ, ഫുആദ് സുലൈമാൻ, അബ്ദുള്ള മാവിലായി, റഷീദ് ഒന്തത്ത് എന്നിവർ സംസാരിച്ചു.
പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന കുവൈത്ത് കെ.എം.സി.സി മുൻ സ്റ്റേറ്റ് ജനറൽ സെക്രട്ടറിയും വൈസ് പ്രസിഡന്റുമായ എം.കെ. അബ്ദുറസാഖ് വാളൂരിന് ചടങ്ങിൽ യാത്രയയപ്പ് നൽകി. എം.കെ. അബ്ദുറസാഖ് വാളൂരിന് ശറഫുദ്ദീൻ കണ്ണേത്ത് ഉപഹാരം കൈമാറി. അബ്ദുൽ അസീസ് നരിക്കോട്ട് ഖിറാത്ത് നടത്തി. ഫാസിൽ കൊല്ലം സ്വാഗതവും ഷാഫി കൊല്ലം നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

