Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവൻ ഓഫറുകളും പായസമേളയും

വൻ ഓഫറുകളും പായസമേളയും

text_fields
bookmark_border
വൻ ഓഫറുകളും പായസമേളയും
cancel

കുവൈത്ത് സിറ്റി: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ വിഷുവിനെ വരവേൽക്കാൻ കുവൈത്തിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൽ വിപുലമായ ഒരുക്കങ്ങൾ. പ്രവാസി മലയാളി കുടുംബങ്ങൾക്കായി നാടിന്റെ തനിമ ചോരാത്ത രീതിയിലുള്ള 'വിഷു വിപണി'യാണ് ഗ്രാൻഡ് ഹൈപ്പറിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും സജ്ജീകരിച്ചിരിക്കുന്നത്.

പായസമേളയും പ്രത്യേക ഓഫറുകളും

വിഷു ആഘോഷത്തിന്റെ മാറ്റുകൂട്ടാൻ ഗ്രാൻഡ് ഹൈപ്പർ ഒരുക്കുന്ന 'പായസമേള' ഉപഭോക്താക്കൾക്കായി വ്യത്യസ്ത രുചികളിലുള്ള പായസങ്ങൾ വാഗ്ദാനം ചെയ്യുന്നു. സദ്യക്ക് ആവശ്യമായ എല്ലാവിധ ഇന്ത്യൻ പച്ചക്കറികളും മറ്റ് വിഷു വിഭവങ്ങളും മിതമായ നിരക്കിൽ ഹൈപ്പർമാർക്കറ്റുകളിൽ ലഭ്യമാണ്.

വസ്ത്ര വിഭാഗത്തിൽ 70 ശതമാനം വരെ വിലക്കിഴിവ്

പരമ്പരാഗത വസ്ത്രങ്ങൾക്കും മറ്റ് ഗാർമെന്റ്സിനും വൻ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വിഷു കോടി എടുക്കാൻ എത്തുന്നവർക്കായി പരമ്പരാഗത വസ്ത്രശേഖരത്തിന് 25ശതമാനം ഫ്ലാറ്റ് ഡിസ്‌കൗണ്ടും മറ്റു സെലെക്ടഡ് തുണിത്തരങ്ങൾ പാദരാക്ഷകൾ എന്നിവക്ക് 70 ശതമാനം വരെ വിലക്കിഴിവും ലഭ്യമാണ്.

കസവ് മുണ്ടുകൾ, സെറ്റ് സാരികൾ, കുട്ടികൾക്കായുള്ള വസ്ത്രങ്ങൾ എന്നിവയുടെ വിപുലമായ ശേഖരവും സ്റ്റോറുകളിൽ ഒരുക്കിയിട്ടുണ്ട്. കുവൈറ്റിലെ എല്ലാ ഗ്രാൻഡ് ഹൈപ്പർ ഔട്ട്‌ലെറ്റുകളിലും ഈ ഓഫറുകൾ ലഭ്യമാണെന്നും, ഉപഭോക്താക്കൾക്ക് തങ്ങളുടെ പ്രിയപ്പെട്ട വിഭവങ്ങളും വസ്ത്രങ്ങളും കുറഞ്ഞ നിരക്കിൽ സ്വന്തമാക്കി വിഷു ആഘോഷിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മാനേജ്‌മെന്റ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Great offers and Payasam Mela
Next Story