ഗ്രാൻഡ് ഹൈപ്പറിന്റെ പുതിയ ഔട്ട്ലറ്റ് ജലീബിൽ പ്രവർത്തനം തുടങ്ങി
text_fieldsഗ്രാൻഡ് ഹൈപ്പറിന്റെ പുതിയ ഔട്ട്ലറ്റ് ജലീബിൽ ശൈഖ് ദാവൂദ് സൽമാൻ അസ്സബാഹ്, ഗ്രാൻഡ് ഹൈപ്പർ കുവൈത്ത് ചെയർമാൻ ജാസിം മുഹമ്മദ് ഖമീസ് അൽ ശറാഹ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
ഗ്രാൻഡ് ഹൈപ്പർ ജലീബ് ഔട്ട്ലറ്റ് ഉദ്ഘാടന ഭാഗമായി കേക്ക് മുറിക്കുന്നു
കുവൈത്ത് സിറ്റി: വിപുലമായ സൗകര്യങ്ങളോടെ ഗ്രാൻഡ് ഹൈപ്പറിന്റെ പുതിയ ഔട്ട്ലറ്റ് ജലീബിൽ പ്രവർത്തനം തുടങ്ങി. ജലീബ് ബ്ലോക്ക്-1ൽ സ്ട്രീറ്റ് 90ലാണ് ഔട്ട്ലറ്റ്. 2,200 സ്ക്വയർ മീറ്റർ വിസ്തീർണത്തിലുള്ള ഔട്ട്ലറ്റ് ജലീബിലെ ഗ്രാൻഡ് ഹൈപ്പറിന്റെ രണ്ടാമത്തെ വലിയ ഔട്ട്ലറ്റാണ്. ഗ്രാൻഡ് ഹൈപ്പറിന്റെ 48ാമത്തെ ഔട്ട്ലറ്റുമാണിത്.
ശൈഖ് ദാവൂദ് സൽമാൻ അസ്സബാഹ്, ഗ്രാൻഡ് ഹൈപ്പർ കുവൈത്ത് ചെയർമാൻ ജാസിം മുഹമ്മദ് ഖമീസ് അൽ ശറാഹ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
ഗ്രാൻഡ് ഹൈപ്പർ മാനേജിങ് ഡയറക്ടർ ഡോ. അൻവർ അമീൻ ചെലാട്ട്, ലാംകോ എൻജിനീയറിങ് മാനേജിങ് ഡയറക്ടർ അമാനുല്ല, ഗ്രാൻഡ് ഹൈപ്പർ കുവൈത്ത് റീജനൽ ഡയറക്ടർ അയ്യൂബ് കച്ചേരി, സി.ഇ.ഒ മുഹമ്മദ് സുനീർ, ഡി.ആർ.ഒ തെഹ്സീർ അലി, സി.ഒ.ഒ മുഹമ്മദ് അസ്ലം, സാദ് മുഹമ്മദ് അൽ ഹമദ, മുഹമ്മദ് അൽ മുതൈരി, വാസിം വാഹിദ് (സി.ഇ.ഒ- ഡെട്രോയിറ്റ്), ചെറിയാൻ ചെറിയാൻ (ചെയർമാൻ - ടെസ്ല എൻജിനീയറിങ്) എന്നിവരടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. മികച്ച സൗകര്യങ്ങളോടെ വിപുലമായ ഉൽപന്നങ്ങളുടെ ശേഖരം ജലീബ് ഔട്ട്ലറ്റിൽ ഒരുക്കിയിട്ടുണ്ട്.
ദൈനംദിന അവശ്യവസ്തുക്കൾ മുതൽ ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്സ്, ഫാഷൻ ഉൽപന്നങ്ങൾ വരെ ഔട്ട്ലറ്റിൽ ലഭ്യമാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഡിസ്കൗണ്ടുകൾ, പ്രമോഷൻ ഓഫറുകൾ എന്നിവ ഒരുക്കിയതായി ഗ്രാൻഡ് ഹൈപ്പർ മാനേജ്മെന്റ് അറിയിച്ചു.
പ്രവാസി സമൂഹത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ഗുണമേന്മയും വിലക്കുറവും ഉറപ്പുവരുത്തുന്ന സേവനങ്ങളാണ് ഗ്രാൻഡ് ഹൈപ്പർ നൽകിവരുന്നത്. ഉപഭോക്താക്കൾക്ക് ആധുനികവും സൗകര്യപ്രദവുമായ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോപ്പിങ് അനുഭവം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഔട്ട്ലറ്റ് ആരംഭിച്ചതെന്നും ഗ്രാൻഡ് ഹൈപ്പർ മാനേജ്മെന്റ് അറിയിച്ചു. കുവൈത്തിലെ മുഴുവൻ ഉപഭോക്താക്കൾക്കും മികച്ച മൂല്യവും മെച്ചപ്പെട്ട ഷോപ്പിങ് അനുഭവവും നൽകാനുള്ള പ്രതിബദ്ധതയും മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

