ഗ്രാൻഡ് ഹൈപ്പറിന്റെ 30ാം ശാഖ ഫർവാനിയ ബ്ലോക്ക് ആറിൽ ഇന്ന് തുറക്കും
text_fieldsഫർവാനിയ ബ്ലോക്ക് ആറിലെ ഗ്രാൻഡ് ഹൈപ്പറിന്റെ
പുതിയ ഷോപ്പ്
കുവൈത്ത് സിറ്റി: പ്രമുഖ റീട്ടെയ്ൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ കുവൈത്തിൽ 30ാം ശാഖ തുറക്കുന്നു. ഫർവാനിയ ബ്ലോക്ക് ആറിൽ സ്ട്രീറ്റ് പതിമൂന്നിലാണ് പുതിയ ശാഖ. തിങ്കളാഴ്ച ഷോപ്പ് ജനങ്ങൾക്കായി തുറന്ന് കൊടുക്കും. അറുനൂറോളം സ്ക്വയർ മീറ്ററിലാണ് ഫർവാനിയയിലെ പുതിയ ഔട്ട്ലെറ്റ് ഒരുക്കിയിരിക്കുന്നത്. വൈകീട്ട് നാലിന് കലാ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഫർവാനിയയിലെ പുതിയ ശാഖ തുറക്കപ്പെടും.
ഫർവാനിയ പ്രദേശത്തെ സ്വദേശികളും വിദേശികളുമായ ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്താണ് ഗ്രാൻഡ് ഹൈപ്പർ പുതിയ ശാഖ ആരംഭിക്കുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി പഴം, പച്ചക്കറി മറ്റു നിത്യോപയോഗ സാധനങ്ങൾ എന്നിവ വൻ വിലക്കുറവിൽ ലഭ്യമാണെന്നും മാനേജ്മെന്റ് പ്രതിനിധികൾ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

