സാൽമിയയിൽ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് പുതിയ സ്റ്റോർ തുടങ്ങി
text_fieldsഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ കുവൈത്ത് റീജണിന്റെ 29ാമത് സ്റ്റോർ ഉദ്ഘാടനം സാൽമിയ ബ്ലോക്ക്10ൽ ജാസിം മുഹമ്മദ് ഖമീസ് അൽഷറഹ്, ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് റീജനൽ ഡയറക്ടർ അയ്യൂബ് കച്ചേരി എന്നിവർ ചേർന്ന് നിർവഹിക്കുന്നു. സി.ഇ.ഒ മുഹമ്മദ് സുനീർ, ആർ.ഒ തെഹസീർ അലി, സി.ഒ.ഒ റഹിൽ ബാസിം എന്നിവർ സമീപം
കുവൈത്ത് സിറ്റി: ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ കുവൈത്ത് റീജനിന്റെ 29ാമത് സ്റ്റോർ സാൽമിയ ബ്ലോക്ക് 10 ൽ പ്രവർത്തനം ആരംഭിച്ചു. ജാസിം മുഹമ്മദ് ഖമീസ് അൽഷറഹ്, ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് റീജനൽ ഡയറക്ടർ അയ്യൂബ് കച്ചേരി എന്നിവർ ചേർന്ന് സ്റ്റോർ ഉദ്ഘാടനം നിർവഹിച്ചു. സി.ഇ.ഒ മുഹമ്മദ് സുനീർ, ആർ.ഒ തെഹസീർ അലി, സി.ഒ.ഒ റഹിൽ ബാസിം എന്നിവരും ജീവനക്കാരും പങ്കെടുത്തു. സാൽമിയ ബ്ലോക്ക് 10ൽ പ്രവാസികൾ ഏറെയുള്ള റെസിഡൻഷ്യൽ ഏരിയക്കുള്ളിലാണ് പുതിയ സ്റ്റോർ. ആളുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനും വസ്തുക്കൾ വാങ്ങാനും കഴിയും.
ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങൾ കണക്കിലെടുത്ത് പ്രത്യേകം തെരഞ്ഞെടുത്ത വസ്തുക്കളുടെ വലിയനിര സ്റ്റോറിൽ ഒരുക്കിയിട്ടുണ്ട്. വ്യക്തികൾക്കും കുടുംബങ്ങൾക്കും സാധനങ്ങൾ വാങ്ങാനും ഷോപ്പിങ് ആസ്വദിക്കാനുമാകും. കുവൈത്തിൽ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ വിപുലീകരണ പദ്ധതിയുടെ ഭാഗമായാണ് പുതിയ സ്റ്റോർ. ഒരു ബ്രാൻഡ് എന്ന നിലയിൽ കുവൈത്ത് വിപണിയിൽ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന് പ്രശസ്തിയും വിശ്വാസ്യതയും ഉണ്ടെന്നും എന്നും ഉപഭോക്താക്കളുടെ ഏറ്റവും ഇഷ്ടപ്പെട്ട റീട്ടെയിലറായി തുടരുമെന്നും മാനേജ്മെന്റ് അറിയിച്ചു. ജി.സി.സിയിൽ കൂടുതൽ ഷോറൂമുകൾ ആരംഭിക്കുമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

