ഗ്രാൻഡ് ഹൈപ്പർ 12ാമത് ഷോറൂം അൽ റായിയിൽ തുറന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് മലയാളികള്‍ക്ക് പുതുവര്‍ഷ സമ്മാനമായി ഗ്രാൻഡ് ഹൈപ്പര്‍ മാര്‍ക്കറ്റിെൻറ പുതിയ ബ്രാഞ്ച് അല്‍ റായില്‍ തുറന്നു.
ജനുവരി 31 ബുധനാഴ്ച വൈകീട്ട് നാലുമണിക്ക് നടന്ന ചടങ്ങില്‍ റീജൻസി ഗ്രൂപ് മാനേജിങ് ഡയറക്ടർ ഡോ. അൻവർ അമീനും ശൈഖ് ദാവൂദ് സല്മാന് അസ്സബാഹും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
റീജന്‍സി ഗ്രൂപ് ഡയറക്ടർമാരായ അബൂബക്കര്‍ മുഹമ്മദ്, എൻ.വി. മുഹമ്മദ്, ഗ്രാന്‍ഡ് ഹൈപ്പര്‍ കുവൈത്ത് ചെയര്മാന് ജാസിം മുഹമ്മദ് ഖാമിസ് അല്‍ ഷെര്റാഫ്, റീജനല്‍ ഡയറക്ടർ അയ്യൂബ് കച്ചേരി, ഡയറക്ടർ ഡോ. അബ്ദുൽ ഫത്താഫ്, സി.ഇ.ഒ പി.സി. മുഹമ്മദ് സുനീർ, ജനറൽ മാനേജർ തെഹ്സീര്‍ അലി, അബ്ദുസ്സുബ്ഹാൻ ശംസുദ്ദീൻ, എ.പി. നബീൽ സലാം എന്നിവർ ഉദ്ഘാടനത്തിന് നേതൃത്വം നല്കി.
കുവൈത്തിലെ 12ാമത്തെയും റീജൻസി ഗ്രൂപ്പിെൻറ 49ാമത്തെയും ശാഖയാണ് അല്‍ റായില്‍ നാടിന് സമര്‍പ്പിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് സമ്മാനപദ്ധതികളും ഓഫറുകളും ഒരുക്കിയിട്ടുണ്ട്. അല്‍റായിയില്‍ 55 എയര്‍പോര്‍ട്ട് റോഡിനും ഫോർത് റിങ് റോഡിനും നടുവിലായാണ് ഗ്രാൻഡ് ഹൈപ്പർ. ഒറ്റ ഫ്ലോറില്‍ 45,000 ചതുരശ്രയടി വിസ്തൃതിയിലാണ് ഷോറൂം. വിശാലമായ കാര്‍ പാര്‍ക്കിങ്, എത്തിപ്പെടാന്‍ ഏറ്റവും സൗകര്യപ്രദമായ ഏരിയ എന്നിവ ഒത്തിണങ്ങിയതാണ് അല്‍ റായ് ഷോറൂം. ഭക്ഷ്യ, ഭക്ഷ്യേതര ഉൽപന്നങ്ങള്, അന്താരാഷ്ട്ര ബ്രാന്‍ഡിലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഗൃഹോപകരണങ്ങള്‍, പ്രമുഖ യൂറോപ്യന്‍ ഡിസൈനര്‍മാരുടെ വസ്ത്രശേഖരം, പാദരക്ഷകൾ, ആരോഗ്യ - സൗന്ദര്യ സംരക്ഷണ ഉല്പന്നങ്ങള് തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഏറ്റവും മികച്ച ഉല്പന്നങ്ങളുടെ വ്യത്യസ്ത ശേഖരമാണുള്ളത്.
വിവിധ രാജ്യങ്ങളിലെ തെരഞ്ഞെടുത്ത ഏറ്റവും മികച്ച ഫാമുകളില്‍നിന്നും നേരിട്ട് ഉയര്‍ന്ന ഗുണമേന്മയുള്ള പഴങ്ങളും പച്ചക്കറികളുമാണ് ഗ്രാന്ഡിലെത്തുന്നത്. എല്ലാ ദിവസവും ശുദ്ധമായ ഇറച്ചിയും മീനും ഖത്തര്‍ എയര്‍വേസ് കാര്‍ഗോയില്‍ ഇന്ത്യയില്‍നിന്നും മറ്റു രാജ്യങ്ങളില്‍നിന്നും നേരിട്ട് വിപണിയിലെത്തിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് എല്ലാ വിഭാഗങ്ങളിലും വ്യത്യസ്തവും പുതിയതുമായ ഉല്പന്ന ശേഖരമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
