ഓണത്തിന് കൈനിറയെ സമ്മാനങ്ങളുമായി ഗ്രാൻഡ് ഹൈപ്പർ
text_fieldsകുവൈത്ത്: ഓണം ആഘോഷമാക്കാൻ കൈനിറയെ സമ്മാനങ്ങളുമായി പ്രമുഖ റീട്ടെയിൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പർ. ആഘോഷഭാഗമായി ഗ്രാൻഡ് ഹൈപ്പറിൽനിന്ന് അഞ്ച് ദീനാറിനോ അതിൽ കൂടുതലോ മൂല്യമുള്ള ഉൽപന്നങ്ങൾ വാങ്ങുന്നതിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രത്യേക സമ്മാനങ്ങൾ ലഭിക്കും.
അഞ്ചുപേർക്ക് പുതിയ മോഡൽ ഐഫോൺ 14 പ്രോ മാക്സ്, അമ്പത് പേർക്ക് 50 ഇഞ്ച് എൽ.ഇ.ഡി ടി.വി എന്നിവയാണ് സമ്മാനം. കുവൈത്തിലെ ഗ്രാൻഡ് ഹൈപ്പറിന്റെ എല്ലാ ഔട്ട്ലറ്റിലും ഓഫർ ലഭ്യമാണ്. ബുധനാഴ്ച ആരംഭിക്കുന്ന പ്രമോഷൻ സെപ്റ്റംബർ 26 വരെ നീളും. ഓണത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങിയ ഉൽപന്നങ്ങൾ 15 ദീനാറിനോ അതിന് മുകളിലോ വാങ്ങുന്നവർക്ക് അഞ്ച് ദീനാർ സൗജന്യ ഗിഫ്റ്റ് വൗച്ചർ ലഭിക്കും. ഗിഫ്റ്റ് വൗച്ചർ ഉപയോഗിച്ച് വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങിയ ഉൽപന്നങ്ങൾ സൗജന്യമായി പർച്ചേസ് ചെയ്യാം.
ഓണം രുചികരമാക്കാൻ മിതമായ നിരക്കിൽ 24 വിഭവങ്ങൾ അടങ്ങിയ സദ്യയും ഉപഭോക്താക്കൾക്ക് ഒരുക്കിയിട്ടുണ്ട്. സദ്യയൊരുക്കാൻ ആവശ്യമായ പഴം, പച്ചക്കറി തുടങ്ങി എല്ലാത്തരം ഉൽപന്നങ്ങളും അടങ്ങിയ ഓണച്ചന്തയും ഗ്രാൻഡ് ഹൈപ്പറിന്റെ തിരഞ്ഞെടുത്ത സ്റ്റോറുകളിൽ ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

