Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right'ലാഭവിപണി'യുമായി...

'ലാഭവിപണി'യുമായി പെരുന്നാളിനെ വരവേറ്റ്​ ഗ്രാൻഡ്​ ഹൈപ്പർ

text_fields
bookmark_border
ലാഭവിപണിയുമായി പെരുന്നാളിനെ വരവേറ്റ്​ ഗ്രാൻഡ്​ ഹൈപ്പർ
cancel

കു​വൈ​ത്ത്​ സി​റ്റി: പെ​രു​ന്നാ​ളി​നെ വ​ര​വേ​ല്‍ക്കാ​ന്‍ 'സൂ​പ്പ​ര്‍ സേ​വ​ര്‍' പ്ര​മോ​ഷ​ന്‍ കാ​മ്പ​യി​ന് തു​ട​ക്കം​കു​റി​ച്ച്​ ഗ്രാ​ൻ​ഡ്​ ഹൈ​പ്പ​ർ. ഭ​ക്ഷ്യ-​ഭ​ക്ഷ്യേ​ത​ര, ഇ​ല​ക്ട്രോ​ണി​ക്സ്, മൊ​ബൈ​ല്‍ ഉ​ല്‍പ​ന്ന​ങ്ങ​ള്‍ക്ക് ആ​ക​ര്‍ഷ​ക​മാ​യ ഓ​ഫ​റു​ക​ളു​മാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഗാ​ര്‍മെൻറ്​​സ്, ഫൂ​ട്‍വെ​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ല്‍ 'Buy 3 Get 1 Free' ഓ​ഫ​ർ ല​ഭ്യ​മാ​ണ്. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്​ ദീ​നാ​റു​ക​ളു​ടെ ഒാ​ഫ​ർ പാ​ക്കേ​ജു​ക​ളു​ണ്ട്. തി​ര​ഞ്ഞെ​ടു​ത്ത ഷോ​റൂ​മു​ക​ളി​ല്‍ ബി​രി​യാ​ണി, ഫ്രൈ​ഡ് ചി​ക്ക​ന്‍ വി​ഭ​വ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ കോ​മ്പോ ഓ​ഫ​ര്‍ സെ​യി​ലി​നും തു​ട​ക്കം കു​റി​ച്ചു.

ത​ല​ശ്ശേ​രി ബി​രി​യാ​ണി 600 ഫി​ല്‍സി​നും ഗ്രാ​ന്‍ഡ് ഫ്രൈ​ഡ് ചി​ക്ക​ന്‍ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കു​ക​ളി​ലെ കോ​മ്പോ ഓ​ഫ​റു​ക​ളാ​യും ഒ​രു​ക്കി​യി​രി​ക്കു​ന്നു. ഗ​ള്‍ഫി​ല്‍ മ​റ്റൊ​രു സ്ഥാ​പ​ന​ത്തി​ലും കാ​ണാ​ത്ത വി​ല​ക്കു​റ​വും ഓ​ഫ​റു​ക​ളു​മാ​ണെ​ന്ന്​ മാ​നേ​ജ്​​മെൻറ്​ അ​വ​കാ​ശ​പ്പെ​ട്ടു. ഗ്രാ​ന്‍ഡി​ല്‍ പ​തി​വു​ള്ള വി​ല​ക്കു​റ​വി​നും ഓ​ഫ​റു​ക​ള്‍ക്കും പു​റ​മെ​യാ​ണ് കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം​കൂ​ടി പ​രി​ഗ​ണി​ച്ച് 'വ​ലി​യ പെ​രു​ന്നാ​ള്‍ മെ​ഗാ വി​ല്‍പ​ന'​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​തെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഉ​ൽ​പാ​ദ​ന​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ നേ​രി​ട്ടെ​ത്തി​ക്കു​ന്ന​തി​നാ​ൽ മാ​യം​ചേ​ര്‍ക്കാ​ത്ത​തും ക​ല​ര്‍പ്പി​ല്ലാ​തെ​യും ഗു​ണ​മേ​ന്മ​യു​​ള്ള ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ ഏ​റ്റ​വും വി​ല​ക്കു​റ​വി​ൽ ന​ൽ​കാ​ൻ ക​ഴി​യു​ന്നു.

സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ളും സൗ​ന്ദ​ര്യ​വ​ര്‍ധ​ക വ​സ്തു​ക്ക​ളും ക​ളി​പ്പാ​ട്ട​ങ്ങ​ളും ചോ​ക്ല​റ്റ് - ഡി​ലൈ​റ്റ്സ് ഉ​ല്‍പ​ന്ന​ങ്ങ​ളും ചേ​ര്‍ന്ന് വ​മ്പ​ന്‍ ശേ​ഖ​ര​മാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കാ​യി 'ലാ​ഭ വി​പ​ണി​യി​ല്‍' ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഓ​ണ്‍ലൈ​ന്‍ വി​ല്‍പ​ന​യി​ലും പ്ര​ത്യേ​ക ഓ​ഫ​റു​ക​ളും വി​ല​ക്കു​റ​വു​ക​ളും ല​ഭ്യ​മാ​ണ്. ഒൗ​ട്ട്​​ലെ​റ്റു​ക​ളി​ൽ വി​പു​ല​മാ​യ ആ​രോ​ഗ്യ സു​ര​ക്ഷാ മു​ന്‍ക​രു​ത​ലു​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Grand Hyper
News Summary - Grand Hyper welcomes Eid with ‘Profit Market’
Next Story