Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ​ൾ​ഫ്​ മാ​ധ്യ​മം...

ഗ​ൾ​ഫ്​ മാ​ധ്യ​മം -ഗ്രാ​ൻ​ഡ്​ ഹൈ​പ്പ​ർ റ​മ​ദാ​ൻ ക്വി​സ്​ സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തി

text_fields
bookmark_border
ഗ​ൾ​ഫ്​ മാ​ധ്യ​മം -ഗ്രാ​ൻ​ഡ്​ ഹൈ​പ്പ​ർ റ​മ​ദാ​ൻ ക്വി​സ്​ സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തി
cancel

കു​വൈ​ത്ത്​ സി​റ്റി: മേ​ഖ​ല​യി​ലെ മു​ൻ​നി​ര റീ​െ​ട്ട​യി​ൽ വ്യാ​പാ​ര ശൃം​ഖ​ല​ക​ളി​ലൊ​ന്നാ​യ ഗ്രാ​ൻ​ഡ്​ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​മാ​യി സ​ഹ​ക​രി​ച്ച്​ ഗ​ൾ​ഫ്​ മാ​ധ്യ​മം ന​ട​ത്തി​യ റ​മ​ദാ​ൻ ക്വി​സ്​ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തി. ഞാ​യ​റാ​ഴ്​​ച രാ​ത്രി എ​ട്ടു​മ​ണി​ക്ക്​ ഗ്രാ​ൻ​ഡ്​ ഹൈ​പ്പ​ർ അ​ൽ റാ​യി ഒൗ​ട്ട്​​ലെ​റ്റി​ൽ ന​ട​ന്ന പ്രൗ​ഢ​മാ​യ പ​രി​പാ​ടി​യി​ൽ ഗ്രാ​ൻ​ഡ്​ ഹൈ​പ്പ​ർ റീ​ജ​ന​ൽ ഡ​യ​റ​ക്​​ട​ർ അ​യ്യൂ​ബ്​ ക​ച്ചേ​രി മെ​ഗാ വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തു.
ഗ​ൾ​ഫ്​ മാ​ധ്യ​മം കു​വൈ​ത്ത്​ റ​സി​ഡ​ൻ​റ്​ മാ​നേ​ജ​ർ അ​ൻ​വ​ർ സ​ഇൗ​ദ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​മ​ദാ​നി​ൽ ഒാ​രോ ദി​വ​സ​വും പ​ത്ര​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ര​ണ്ടു​ ചോ​ദ്യ​ങ്ങ​ൾ​ക്ക്​ ശ​രി​യു​ത്ത​ര​മ​യ​ക്കു​ന്ന​വ​രി​ൽ​നി​ന്ന്​ ന​റു​ക്കെ​ടു​ത്താ​ണ്​ ഒാ​രോ ദി​വ​സ​വും ര​ണ്ടു​ വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ഇ​തി​ൽ​നി​ന്ന്​ മൂ​ന്നു​ മെ​ഗാ സ​മ്മാ​നാ​ർ​ഹ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഉ​ണ്ണി​കൃ​ഷ്​​ണ​ൻ ഒ​ന്നാം സ​മ്മാ​ന​വും എ​ൻ.​എ. നൗ​ഷാ​ദ്​ ര​ണ്ടാം സ്ഥാ​ന​വും പ്ര​കാ​ശ​ൻ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഗ​ൾ​ഫ്​ മാ​ധ്യ​മം കു​വൈ​ത്ത്​ മാ​ർ​ക്ക​റ്റി​ങ്​ ഇ​ൻ ചാ​ർ​ജ്​ സി.​കെ. ന​ജീ​ബ്​ സ്വാ​ഗ​തം പ​റ​ഞ്ഞു. ഗ്രാ​ൻ​ഡ്​ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ സ​നി​ൻ വ​സീം ന​ന്ദി​യും പ​റ​ഞ്ഞു. ഗ്രാ​ൻ​ഡ്​ റീ​െ​ട്ട​യി​ൽ മാ​നേ​ജ​ർ റി​യാ​സ്, ഷം​സു​ദ്ദീ​ൻ പാ​ണ്ടി​ക്ക​ട​വ​ത്ത്, ഇ​ബ്രാ​ഹിം മ​ഠ​ത്തി​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.വി​ജ​യി​ക​ളു​ടെ പേ​രു​വി​വ​രം ഗ​ൾ​ഫ്​ മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ഫോ​ണി​ൽ നേ​രി​ട്ട്​ വി​ളി​ച്ച​റി​യി​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. സ​മ്മാ​നം വാ​ങ്ങാ​ൻ ബാ​ക്കി​യു​ള്ള​വ​ർ​ക്ക്​ ഫ​ർ​വാ​നി​യ ദ​ജീ​ജി​ലെ ഗ​ൾ​ഫ്​ മാ​ധ്യ​മം ഒാ​ഫി​സി​ൽ സി​വി​ൽ ​െഎ​ഡി പ​ക​ർ​പ്പു​മാ​യെ​ത്തി കൈ​പ്പ​റ്റാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsgrand hyper ramadan quis
News Summary - grand hyper ramadan quis-kuwait-kuwait news
Next Story