Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ്രാൻഡ് ഹൈപ്പർ...

ഗ്രാൻഡ് ഹൈപ്പർ കുവൈത്തിലെ 26ാമത്​ ശാഖ സുലൈബിയയിൽ തുറക്കുന്നു

text_fields
bookmark_border
ഗ്രാൻഡ് ഹൈപ്പർ കുവൈത്തിലെ 26ാമത്​ ശാഖ സുലൈബിയയിൽ തുറക്കുന്നു
cancel

കു​വൈ​ത്ത്​ സി​റ്റി: ജി.​സി.​സി​യി​ലെ പ്ര​മു​ഖ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്​ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ കു​വൈ​ത്തി​ലെ 26ാമ​ത്​ ശാ​ഖ വ്യാ​ഴാ​ഴ്​​ച രാ​വി​ലെ 11ന്​ ​സു​ലൈ​ബി​യ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ ബ്ലോ​ക്ക് ര​ണ്ടി​ൽ തു​റ​ക്കും. റീ​ജ​ൻ​സി ഗ്രൂ​പ്പി​​ന്​ കീ​ഴി​ലെ 78ാമ​ത്​ ഔ​ട്ട്‌​​ലെ​റ്റ്​ ആ​ണി​ത്. 10,000 ച​തു​ര​ശ്ര അ​ടി വി​സ്തൃ​തി​യി​ൽ ഒ​റ്റ ബേ​സ്‌​മെൻറ്​ ഫ്ലോ​റി​ലാ​ണ്​ ഔ​ട്ട്​​ലെ​റ്റ്​. ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലേ​ക്ക് ക​ട​ക്കു​ക​യും പ​ര​മാ​വ​ധി ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് എ​ത്താ​ൻ ഹോം ​ഡെ​ലി​വ​റി സേ​വ​നം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. കു​റ​ഞ്ഞ വി​ല​ക്ക്​ ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ ന​ൽ​കു​ന്ന​താ​ണ്​​ ഗ്രാ​ൻ​ഡി​നെ ജ​ന​കീ​യ​മാ​ക്കു​ന്ന​തെ​ന്ന്​ മാ​നേ​ജ്​​മെൻറ്​ പ​റ​ഞ്ഞു. എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും എ​ത്തി​ച്ചേ​രു​ക എ​ന്ന ദൗ​ത്യം സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​ന് കു​വൈ​ത്തി​ലെ എ​ല്ലാ പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലും ഔ​ട്ട്‌​ലെ​റ്റു​ക​ൾ വ്യാ​പി​പ്പി​ക്കാ​നും കു​വൈ​ത്ത് ജ​ന​ത​ക്ക്​ സേ​വ​നം ന​ൽ​കാ​നു​മാ​ണ് ഗ്രാ​ൻ​ഡ് ല​ക്ഷ്യം വെ​ക്കു​ന്ന​ത്. വെ​ബ്​​സൈ​റ്റി​ലൂ​ടെ​യും ഗ്രാ​ൻ​ഡ്​ ആ​പ്പി​ലൂ​ടെ​യും ഓ​ൺ​ലൈ​ൻ ഷോ​പ്പി​ങ്​ ഫ​ല​പ്ര​ദ​മാ​യി ന​ട​ത്തു​ന്നു. എ​ല്ലാ ആ​പ് സ്​​റ്റോ​റു​ക​ളി​ലും ഗ്രാ​ൻ​ഡ് ആ​പ്​ ല​ഭ്യ​മാ​ണ്. ഗ്രാ​ൻ​ഡ്​ കു​വൈ​ത്തി​ൽ പ്ര​തി​ദി​നം 75,000ല​ധി​കം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സേ​വ​നം ന​ൽ​കു​ന്ന​താ​യും മാ​നേ​ജ്​​മെൻറ്​ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityGrand Hyper26th branchSulaybia Kuwait
News Summary - Grand Hyper opens its 26th branch in Kuwait in Sulaybia
Next Story