ഗ്രാൻഡ് ഹൈപ്പർ ഇനി ഷാബിലും; ഉദ്ഘാടനം ഇന്ന്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ ഇനി ഷാബിലും. ഷാബിലെ പുതിയ ഔട്ട്ലറ്റ് ബുധനാഴ്ച വൈകീട്ട് 4.30 മുതൽ പ്രവർത്തനം ആരംഭിക്കും. പ്രത്യേക ക്ഷണിതാക്കളും ഗ്രാൻഡ് ഹൈപ്പർ ഉന്നത മാനേജ്മെന്റ് പ്രതിനിധികളും ഉദ്ഘാടനത്തിൽ പങ്കെടുക്കും. ഗ്രാൻഡ് ഹൈപ്പറിന്റെ കുവൈത്തിലെ 41ാമത്തെ ഔട്ട്ലറ്റാണ് ഷാബിൽ ആരംഭിക്കുന്നത്.
ഷാബ് ബ്ലോക്ക് എട്ടിൽ മുഹമ്മദ് ദർവീഷ് അൽ അർദി സ്ട്രീറ്റിലാണ് പുതിയ ഔട്ട്ലറ്റ്. 6000 സ്ക്വയർ ഫീറ്റിൽ ഒറ്റ നിലയിൽ മികച്ച സൗകര്യത്തോടെയാണ് ഔട്ട്ലറ്റ് ഒരുക്കിയിട്ടുള്ളത്. ഉപഭോക്താക്കൾക്ക് മികച്ചതും ഗുണമേന്മ ഉള്ളതുമായ ഉൽപന്നങ്ങൾ സൗകര്യപൂർവം ഇവിടെനിന്ന് തിരഞ്ഞെടുക്കാമെന്ന് ഗ്രാൻഡ് മാനേജ്മെന്റ് അറിയിച്ചു. ഉദ്ഘാടന ഭാഗമായി എല്ലാവിധ ഉൽപന്നങ്ങളും വിലക്കിഴിവിലും മിതമായ നിരക്കിലും ലഭിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

