ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ഷാബിൽ പ്രവർത്തനമാരംഭിച്ചു
text_fieldsഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ 41ാമത് ഔട്ട്ലറ്റ് ഷാബിൽ ജാസിം ഖാമിസ് അൽ ഷറാഹ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ 41ാമത് ഔട്ട്ലറ്റ് ഷാബിൽ പ്രവർത്തനമാരംഭിച്ചു. ജാസിം ഖാമിസ് അൽ ഷറാഹ് ഉദ്ഘാടനം ചെയ്തു. ഗ്രാൻഡ് ഹൈപ്പർ റീജനൽ ഡയറക്ടർ അയൂബ് കച്ചേരി, സി.ഇ.ഒ മുഹമ്മദ് സുനീർ, സി.ഒ.ഒ മുഹമ്മദ് അസ്ലം ചേലാട്ട്, അമാനുല്ല, ബദർ അൽ സാലേഹ് എന്നിവരും മറ്റു മാനേജ്മെന്റ് പ്രതിനിധികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഷാബ് ബ്ലോക്ക് എട്ടിൽ മുഹമ്മദ് ദർവീഷ് അൽ അർദി സ്ട്രീറ്റിലാണ് പുതിയ ഔട്ട്ലറ്റ്. ലോകമെമ്പാടുമുള്ള പഴങ്ങൾ, പച്ചക്കറികൾ, മാംസം, സീഫുഡ് എന്നിവയുൾപ്പെടെ വിവിധ ഉൽപന്നങ്ങൾ പുതിയ ഔട്ട്ലറ്റിൽ ലഭ്യമാണ്. ശ്രദ്ധയോടെയും ശുചിത്വത്തോടെയും തയാറാക്കുന്ന ഇൻ-ഹൗസ് ബേക്കറിയും ചൂടുള്ള ഭക്ഷണ ഉൽപന്നങ്ങളും സ്റ്റോറിന്റെ സവിശേഷതയാണ്. പലചരക്ക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങി പ്രവാസികളുടെയും കുവൈത്ത് പൗരന്മാരുടെയും അഭിരുചികളും ആവശ്യങ്ങളും നിറവേറ്റുന്ന വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും സ്റ്റോറിൽ ലഭ്യമാണ്.
ഉദ്ഘാടന ഭാഗമായി കേക്ക് മുറിക്കുന്നു
ഗുണമേന്മയിലും മിതമായ നിരക്കിലും മികച്ച ഉൽപന്നങ്ങൾ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് പുതിയ ഔട്ട്ലറ്റ് തുറന്നതെന്ന് ഗ്രാൻഡ് കുവൈത്ത് റീജനൽ ഡയറക്ടർ അയൂബ് കച്ചേരി പറഞ്ഞു. ഉപഭോക്താക്കൾക്ക് മികച്ച നിലവാരമുള്ള ഉൽപന്നങ്ങൾ ലഭ്യമാക്കാൻ ഗ്രാൻഡ് മാനേജ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 6000 സ്ക്വയർ ഫീറ്റിൽ ഒറ്റ നിലയിൽ മികച്ച സൗകര്യത്തോടെയാണ് ഷാബിൽ ഔട്ട്ലറ്റ് ഒരുക്കിയിട്ടുള്ളത്. ഉപഭോക്താക്കൾക്ക് മികച്ചതും ഗുണമേന്മയുള്ളതുമായ ഉൽപന്നങ്ങൾ സൗകര്യപൂർവം ഇവിടെ നിന്ന് തിരഞ്ഞെടുക്കാം.

