Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​...

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​ മാ​ർ​ക്ക​റ്റ് 40ാമ​ത് ഔ​ട്ട്‌​ലെ​റ്റ് എ​ഗൈ​ല​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു

text_fields
bookmark_border
inaugrating 40 th outlet of grand hyper market
cancel
camera_alt

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​ മാ​ർ​ക്ക​റ്റി​ന്‍റെ 40ാമ​ത് ഔ​ട്ട്‌​ലെ​റ്റ് എ​ഗൈ​ല​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​ മാ​ർ​ക്ക​റ്റ് എ​ഗൈ​ല​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. എ​ഗൈ​ല വ്യാ​പാ​ര മേ​ഖ​ല​യി​ലെ `അ​ൽ ലീ​വാ​ൻ മാ​ളി​ൽ' വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള പു​തി​യ സ്റ്റോ​ർ ശൈ​ഖ് ദാ​വൂ​ദ് സ​ൽ​മാ​ൻ അ​ൽ സ​ബാ​ഹ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജാ​സിം ഖ​മി​സ് അ​ൽ ഷ​റാ, ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഡോ.​അ​ൻ​വ​ർ അ​മീ​ൻ ചേ​ലാ​ട്ട്, ജ​മാ​ൽ അ​ൽ ദോ​സ​രി, റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​യൂ​ബ് ക​ച്ചേ​രി, സി.​ഇ.​ഒ മു​ഹ​മ്മ​ദ് സു​നീ​ർ, ഡി.​ആ​ർ.​ഒ ത​ഹ്‌​സീ​ർ അ​ലി, സി.​ഒ.​ഒ മു​ഹ​മ്മ​ദ് അ​സ്ലം ചേ​ലാ​ട്ട്, അ​മാ​നു​ല്ല, മാ​നേ​ജ്‌​മെ​ന്‍റ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി. ലോ​ക​മെ​മ്പാ​ടു​മു​ള്ള പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, മാം​സം, സീ​ഫു​ഡ് എ​ന്നി​വ​യു​ൾ​പ്പെടെ നി​ര​വ​ധി പു​തി​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​ണ്. ഇ​ൻ-​ഹൗ​സ് ബേ​ക്ക​റി​യും ചൂ​ടു​ള്ള ഭ​ക്ഷ​ണ ഉ​ൽ​പ​ന്ന​ങ്ങ​ളും സ്റ്റോ​റി​ന്‍റെ സ​വി​ശേ​ഷ​ത​യാ​ണ്.

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഉ​ദ്ഘാ​ട​ന ഭാ​ഗ​മാ​യി കേ​ക്ക് മു​റി​ക്കു​ന്നു

പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, ഇ​ല​ക്ട്രോ​ണി​ക്സ്, മൊ​ബൈ​ൽ ഫോ​ണു​ക​ൾ, വ​സ്ത്ര​ങ്ങ​ൾ, പാ​ദ​ര​ക്ഷ​ക​ൾ തു​ട​ങ്ങി പ്ര​വാ​സി​ക​ളു​ടെ​യും സ്വ​ദേ​ശി​ക​ളു​ടെ​യും അ​ഭി​രു​ചി​ക​ളും ആ​വ​ശ്യ​ങ്ങ​ളും നി​റ​വേ​റ്റു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ സ്റ്റോ​റി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഉ​ദ്ഘാ​ട​ന വേ​ള​യി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും മാ​നേ​ജ്‌​മെ​ന്‍റ് ടീ​മി​നും ഡോ.​അ​ൻ​വ​ർ അ​മീ​ൻ ചേ​ലാ​ട്ട് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച നി​ല​വാ​ര​വും വി​ല​യും സേ​വ​ന​വും ന​ൽ​കാ​ൻ ഗ്രാ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. രാ​ജ്യ​ത്ത് എ​ല്ലാ​യി​ട​ത്തും ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​ മാ​ർ​ക്ക​റ്റി​ന്‍റെ സാ​ന്നി​ധ്യം എ​ന്ന കാ​ഴ്ച​പ്പാ​ടു​മാ​യാ​ണ് പു​തി​യ സ്റ്റോ​ർ തു​റ​ക്കു​ന്ന​തെ​ന്ന് റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​യൂ​ബ് ക​ച്ചേ​രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsGrand Hyper market
News Summary - Grand Hyper market
Next Story