നോമ്പുതുറ വിഭവങ്ങളുമായി ഗ്രാൻഡ് ഹൈപ്പർ
text_fieldsകുവൈത്ത് സിറ്റി: പ്രമുഖ റീട്ടെയിൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പർ ഉപഭോക്താക്കൾക്ക് വ്യത്യസ്തമായ വിഭവങ്ങളുമായി നോമ്പുതുറ കിറ്റ് പുറത്തിറക്കി. മിതമായ നിരക്കിൽ ആകർഷകമായ നോമ്പുതുറ വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 990 ഫിൽസ് വിലവരുന്ന മൂന്ന് കോംബോ ഓഫറുകൾ റമദാനിൽ ലഭ്യമാണ്.
കബ്സ കോംബോ, ബിരിയാണി കോംബോ, ഗീ റൈസ് കോംബോ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഇഫ്താർ കിറ്റുകൾ ഒരുക്കിയിട്ടുണ്ട്. ഏത് കോംബോ തെരഞ്ഞെടുത്താലും 990 ഫിൽസ് മാത്രമാണുള്ളത്. എല്ലാത്തരം കിറ്റിലും ഫ്രൂട്സ്, ലബൻ, വെള്ളം, ഈത്തപ്പഴം, പൊരിക്കടി തുടങ്ങിയ വിഭവങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രാൻഡ് ഹൈപ്പറിന്റെ എല്ലാ സ്റ്റോറുകളിലും ഇഫ്താർ കിറ്റ് ലഭ്യമാണ്. സമൂഹ നോമ്പുതുറക്കും മറ്റുമുള്ള ഓർഡറുകൾ മുൻകൂട്ടി സ്വീകരിക്കുമെന്നും ഗ്രാൻഡ് ഹൈപ്പർ മാനേജ്മെന്റ് പ്രതിനിധികൾ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

