Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.കെ.ഐ.സി ഫർവാനിയ, അബ്ബാസിയ ഏരിയ സമ്മേളനം

text_fields
bookmark_border
കെ.കെ.ഐ.സി ഫർവാനിയ, അബ്ബാസിയ ഏരിയ സമ്മേളനം
cancel
camera_alt

കെ.കെ.ഐ.സി ഫർവാനിയ, അബ്ബാസിയ ഏരിയ സമ്മേളനം മെഡക്സ് മെഡിക്കൽ ഗ്രൂപ്

ചെയർമാൻ മുഹമ്മദ് അലി ഉദ്ഘാടനം ചെയ്യുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ (കെ.കെ.ഐ.സി) സംഘടിപ്പിച്ചു വരുന്ന ‘വിശ്വാസം വിശുദ്ധിക്ക് വിമോചനത്തിന്’ സമ്മർ വെക്കേഷൻ കാമ്പയിന്റെ ഭാഗമായി ഫർവാനിയ, അബ്ബാസിയ ഏരിയ സമ്മേളനം സംഘടിപ്പിച്ചു.

ഫർവാനിയ മെഡക്സ് ഓഡിറ്റോറിയത്തിൽ സമ്മേളനം മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. ജഅഫർ കൊടുങ്ങല്ലൂര് അധ്യക്ഷത വഹിച്ചു. മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷറഫുദ്ദീൻ കണ്ണേത്ത് ആശംസ നേർന്നു. സംഗമത്തിന്റെ ഭാഗമായി നടത്തിയ പാനൽ ഡിസ്കഷനിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കി അബ്ദുറഹ്മാൻ തങ്ങൾ,

ഷഫീഖ് മോങ്ങം, പി എൻ.അബ്ദുറഹ്മാൻ, അഷ്റഫ് മദനി എകരൂൽ എന്നിവർ സംസാരിച്ചു. വിശ്വാസം വാക്കുകളിലോ അവകാശവാദങ്ങളിലോ ഒതുങ്ങേണ്ടതല്ലെന്നും, മനുഷ്യന്റെ ചിന്തകളിലും സ്വഭാവത്തിലും ഇടപെടലുകളിലും ജീവിതരീതിയിലും പ്രതിഫലിക്കേണ്ടതാണെന്നും സമ്മേളനം ഉണർത്തി. അബ്ദുൽ അസീസ് നരക്കോട് മോഡറേറ്ററായി. അബ്ദുസ്സലാം സ്വലാഹി സമാപന പ്രഭാഷണം നിർവഹിച്ചു. ശബീർ സലഫി സ്വാഗതവും, മുനീർ തിരുവങ്ങൂർ നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Grand Hyper Launches Onam Market; Celebrations Across All Branches
Next Story