Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ...

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ

text_fields
bookmark_border
Grand hyper jaleeb outlet relaunch
cancel
camera_alt

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ ജ​ലീ​ബ് ഔ​ട്ട്‍റ്റ്ലെറ്റ് റീ​ലോ​ഞ്ച് ശൈ​ഖ് ദാ​വൂ​ദ് സ​ൽ​മാ​ൻ അ​സ്സ​ബാ​ഹ്, ജാ​സിം മു​ഹ​മ്മ​ദ് ഖാ​മി​സ് അ​ൽ ഷ​റാ​ഹ്

എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ ജ​ലീ​ബ് ഔ​ട്ട്‌​ലെറ്റി​ൽ ഇ​നി കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ. ജ​ലീ​ബ് അ​ൽ ഷു​യൂ​ഖ് ബ്ലോ​ക്ക് -1ലെ ​ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി വി​ശാ​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ റീ ​ലോ​ഞ്ച് ചെ​യ്തു. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​യും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ശൈ​ഖ് ദാ​വൂ​ദ് സ​ൽ​മാ​ൻ അ​സ്സ​ബാ​ഹ്, ജാ​സിം മു​ഹ​മ്മ​ദ് ഖാ​മി​സ് അ​ൽ ഷ​റാ​ഹ് എ​ന്നി​വ​ർ ചേ​ർ​ന്ന് റീ​ലോ​ഞ്ച് ക​ർ​മം നി​ർ​വ​ഹി​ച്ചു. ജ​മാ​ൽ അ​ൽ ദോ​സ​രി, ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​യൂ​ബ് ക​ച്ചേ​രി, സി.​ഇ.​ഒ മു​ഹ​മ്മ​ദ് സു​നീ​ർ, സി.​ഒ.​ഒ മു​ഹ​മ്മ​ദ് അ​സ്ലം ചേ​ലാ​ട്ട്, അ​മാ​നു​ല്ല, മ​റ്റ് മാ​നേ​ജ്‌​മെ​ന്റ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മ​ല​യാ​ളി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന അ​ബ്ബാ​സി​യ​യി​ൽ വ്യ​ത്യ​സ്ത​മാ​യ ഷോ​പ്പി​ങ് അ​നു​ഭ​വ​മാ​ണ് ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ ജ​ലീ​ബി​ന്റെ പു​തു​ക്കി​യ ശാ​ഖ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ന​വീ​ക​രി​ച്ച വി​ശാ​ല​മാ​യ ഫു​ഡ് കോ​ർ​ട്ടും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. എ​ല്ലാ​ത്ത​രം ഭ​ക്ഷ​ണ പ്രി​യ​രെ​യും ആ​ക​ർ​ഷി​ക്കും വി​ധ​ത്തി​ലു​ള്ള വി​ഭ​വ​ങ്ങ​ൾ ഫു​ഡ് കോ​ർ​ട്ടി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. കു​ട്ടി​ക​ൾ​ക്കു​ള്ള ക​ളി​സ്ഥ​ല​വും ജ​ലീ​ബ് ഔ​ട്ട്‍ല​റ്റി​ന്റെ പ്ര​ത്യേ​ക​ത​യാ​ണ്. ഷോ​പ്പി​ങ്ങി​നൊ​പ്പം ഭ​ക്ഷ​ണം, വി​നോ​ദം എ​ന്നി​വ​യും ഇ​തി​ലൂ​ടെ സാ​ധ്യ​മാ​ക്കാം. ന​വീ​ക​രി​ച്ച വെ​ജി​റ്റ​ബി​ൾ, ഫി​ഷ് കൗ​ണ്ട​ർ, മീ​റ്റ് കൗ​ണ്ട​ർ, ഇ​ല​ക്ട്രോ​ണി​ക്സ് കൗ​ണ്ട​ർ, ടെ​ക്സ്റ്റൈ​ൽ വി​ഭാ​ഗം തു​ട​ങ്ങി എ​ല്ലാ ഡി​പ്പാ​ർ​ട്മെ​ന്റു​ക​ളും മി​ക​ച്ച നി​ല​വാ​ര​ത്തി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ ഷോ​പ്പി​ങ് ഫെ​സ്റ്റി​വ​ൽ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ ഷോ​പ്പി​ങ് ഫെ​സ്റ്റി​വ​ലി​ന്റെ ലോ​ഗോ പ്ര​കാ​ശ​ന​വും ച​ട​ങ്ങി​ൽ ന​ട​ന്നു. ശൈ​ഖ് ദാ​വൂ​ദ് അ​ൽ സ​ൽ​മാ​ൻ അ​സ്സ​ബാ​ഹ്‌ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​യ്യൂ​ബ് ക​ച്ചേ​രി​ക്ക് ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. മൂ​ന്ന് വി​ജ​യി​ക​ൾ​ക്ക് ഹാ​വേ​ൽ കാ​റു​ക​ൾ, പ​ത്തു വി​ജ​യി​ക​ൾ​ക്ക് ഐ​ഫോ​ൺ 15 പ്രൊ ​മാ​ക്സ്, 200 പേ​ർ​ക്ക് അ​മ്പ​ത് ദീ​നാ​റി​ന്റെ ഗി​ഫ്റ്റ് വൗ​ച്ച​ർ തു​ട​ങ്ങി നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളാ​ണ് ഗ്രാ​ൻ​ഡ് ഷോ​പ്പി​ങ് ഫെ​സ്റ്റി​വ​ലി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ള്ള​ത്. ജൂ​ൺ 28 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ‘ഗ്രാ​ൻ​ഡ് ഷോ​പ്പി​ങ് ഫെ​സ്റ്റി​വ​ലി​ൽ’ അ​ഞ്ചു ദീ​നാ​റി​നോ മു​ക​ളി​ലോ പ​ർ​ച്ചേ​സ് ചെ​യ്യു​ന്ന​വ​രി​ൽ നി​ന്ന് തി​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​രാ​ണ് സ​മ്മാ​ന​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitGrand Hyper JaleebRelaunch
News Summary - Grand hyper jaleeb outlet relaunch
Next Story