ലോകകപ്പ് ലഹരിയിൽ ഗ്രാൻഡ് ഹൈപ്പർ: ഗോളടിക്കൂ സമ്മാനം നേടാം...
text_fieldsകുവൈത്ത് സിറ്റി: ലോകം മുഴുവൻ ഫിഫ ലോകകപ്പ് ലഹരിയിലേക്ക് പ്രവേശിക്കുമ്പോൾ ഉപഭോക്താക്കൾക്ക് സമ്മാന ഗോളുമായി വലനിറക്കാൻ അവസരം ഒരുക്കി ഗ്രാൻഡ് ഹൈപ്പർ. പർച്ചേസിനൊപ്പം 'ഗോളടിച്ച്' സമ്മാനം നേടാം.ഇതുപ്രകാരം ഗ്രാൻഡ് ഹൈപ്പറിന്റെ ഷോറൂമുകളിൽനിന്ന് ഓരോ അഞ്ച് കുവൈത്ത് ദീനാർ പർച്ചേസിനും രണ്ട് പെനാൽറ്റി കിക്ക് അടിക്കാം. പെനാൽറ്റി കിക്കിൽ 10 ഗോൾ നേടുന്നവർക്ക് സ്മാർട്ട് വാച്ച്, ബ്ലൂടൂത്ത് ഹെഡ്സെറ്റ് തുടങ്ങിയവ ലഭിക്കും.
25 ഗോളുകൾ നേടുന്നവർക്ക് വാഷിങ്‌മെഷീൻ, റഫ്രിജറേറ്റർ എന്നിവയും 50 ഗോളുകൾ നേടുന്നർക്ക് 58 ഇഞ്ച് സ്മാർട്ട് ടി.വിയും ടോപ് സ്കോറർക്ക് ഐഫോൺ 14ഉം സമ്മാനമായി നേടാം. ഗ്രാൻഡ് ഹൈപ്പറിന്റെ ശുവൈഖ്, അൽ റായ്, സൂക്ക് അൽകബീർ, ഹവല്ലി ടുണിസ് സ്ട്രീറ്റ്, ഹവല്ലി അദ് സാനി കോംപ്ലക്സ്, സാൽമിയ ധന സെന്റർ, മഹ്ബൂല ബ്ലോക്ക് -2 എന്നിവിടങ്ങളിലെല്ലാം അവസരം ഒരുക്കിയിട്ടുണ്ട്.
ലോകകപ്പ് മാതൃകയിൽ സജ്ജീകരിച്ച ഫോട്ടോ ബൂത്ത്, ലൈവ് ക്വിസ്, മറ്റ് ആക്ടിവിറ്റികൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. ഓൺലൈൻ സോഷ്യൽ മീഡിയ ആക്ടിവിറ്റികളും ഉണ്ടാകും. ഇവ ഗ്രാൻഡ് ഹൈപ്പറിന്റെ സോഷ്യൽ മീഡിയ പേജുകൾവഴി പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

