'ഗ്രാൻഡ് ഹൈപ്പർ ഗോൾഡൻ ഡേയ്സ്' ആദ്യ രണ്ട് നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ റീട്ടെയിൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പർ മെഗാ പ്രമോഷനൽ കാമ്പയിനായ 'ഗോൾഡൻ ഡേയ്സിലെ' ആദ്യ രണ്ടാഴ്ചയിലെ വിജയികളെ പ്രഖ്യാപിച്ചു.
ആദ്യ ആഴ്ചയിലെ മെഗാ സമ്മാനമായ ലേറ്റസ്റ്റ് ഐഫോൺ മലയാളിയായ കുര്യനും എട്ട് ഗ്രാം സ്വർണനാണയത്തിന് റഹീമും അർഹരായി. ഇതിനൊപ്പം ആദ്യ ആഴ്ച 25 പേർക്ക് നാല് ഗ്രാം സ്വർണനാണയവും സമ്മാനമായി നൽകി. രണ്ടാമത്തെ ആഴ്ചയിലെ നറുക്കെടുപ്പിൽ മെഗാ സമ്മാനമായ ഐഫോൺ ലിയോണിനും എട്ടുഗ്രാം സ്വർണനാണയം ആരിഫിനും ലഭിച്ചു. 25 പേർക്ക് നാലുഗ്രാം സ്വർണനാണയവും ലഭിച്ചു. സമ്മാനങ്ങൾ പ്രത്യേകം സാജ്ജമാക്കിയ വേദിയിൽ നൽകുമെന്ന് മാനേജ്മെന്റ് വാർത്തക്കുറിപ്പിൽ അറിയിച്ചു. സമ്മാന പദ്ധതിയിലെ മൂന്നാം നറുക്കെടുപ്പ് 19ന് നടക്കും. സെപ്റ്റംബർ 28ന് ആരംഭിച്ച സമ്മാന പദ്ധതിയായ ഗോൾഡൻ ഡേയ്സ് നവംബർ 29 വരെ നീളും.

