Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്രാൻഡ് ഹൈപ്പറിൽ ‘ഫ്രീ ഗിഫ്റ്റ്’ പ്രൊമോഷൻ; 15 ദീനാറിനോ മുകളിലോ പർച്ചേസ് ചെയ്താൽ സമ്മാനം

text_fields
bookmark_border
kuwait
cancel

കുവൈത്ത് സിറ്റി: ഉപഭോക്താക്കൾക്ക് ഷോപ്പിങ് സന്തോഷം ഇരട്ടിയാക്കി പ്രമുഖ ഹൈപ്പർ മാർക്കറ്റായ ഗ്രാൻഡ് ഹൈപ്പറിൽ ‘ഫ്രീ ഗിഫ്റ്റ്’ പ്രൊമോഷൻ. ബുധനാഴ്ച ആരംഭിച്ച പ്രത്യേക ഓഫർ ചൊവ്വാഴ്ച വരെ തുടരും.

ഓഫർ കാലയളവിൽ 15 ദീനാറോ മുകളിലോ പർച്ചേസ് ചെയ്യുന്ന എല്ലാ ഉപഭോക്താക്കൾക്കും ഉറപ്പായ സമ്മാനം ലഭിക്കും. നറുക്കെടുപ്പോ സങ്കീർണമായ നിബന്ധനകളോ ഇല്ലാതെ, ഓരോ ഉപഭോക്താവിനും സമ്മാനം സ്വന്തമാക്കാമെന്നതാണ് പ്രൊമോഷന്റെ പ്രധാന സവിശേഷത.

വൈവിധ്യമാർന്ന ഗിഫ്റ്റുകളുടെ ശേഖരത്തിൽ നിന്ന് തങ്ങൾക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള അവസരവും ഗ്രാൻഡ് ഹൈപ്പർ ഒരുക്കുന്നു. ഗ്രാൻഡ് ഹൈപ്പർ ഗ്രൂപ്പിന്റെ എല്ലാ ബ്രാഞ്ചുകളിലും ഈ പ്രൊമോഷൻ ലഭ്യമാണ്. ഇതിനാൽ ഏത് ശാഖയിൽ ഷോപ്പിങ്ങിനെത്തുന്നവർക്കും ഒരുപോലെ ഓഫറിന്റെ ആനുകൂല്യം നേടാം.

ഉപഭോക്താക്കളാണ് ഞങ്ങളുടെ ഏറ്റവും വലിയ കരുത്ത്, അവർ നൽകുന്ന വിശ്വാസത്തിനും പിന്തുണക്കുമുള്ള നന്ദി സൂചകമായാണ് ഈ ഓഫർ ഒരുക്കിയിരിക്കുന്നതെന്നും ഗ്രാൻഡ് ഹൈപ്പർ മാനേജ്മെന്റ് അറിയിച്ചു. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ, മികച്ച വില, വിപുലമായ ശേഖരം എന്നിവകൊപ്പം ഉറപ്പായ സമ്മാനവും ചേരുമ്പോൾ ഷോപ്പിങ് കൂടുതൽ ആഹ്ലാദകരമാകുമെന്നും സൂചിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Grand Hyper Free Gift
Next Story