Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ...

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ ബി​രി​യാ​ണി ഫെ​സ്റ്റ് തു​ട​ങ്ങി

text_fields
bookmark_border
ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ ബി​രി​യാ​ണി ഫെ​സ്റ്റ് തു​ട​ങ്ങി
cancel
Listen to this Article

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ പ്ര​മു​ഖ റീ​റ്റെ​യ്ൽ ശൃം​ഖ​ല ആ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ൽ ബി​രി​യാ​ണി ഫെ​സ്റ്റ് തു​ട​ങ്ങി. ഫ​ർ​വാ​നി​യ, അ​ൽ റാ​യ്, സൂ​ക്ക് അ​ൽ ക​ബീ​ർ, കു​വൈ​ത്ത് സി​റ്റി ബ്രാ​ഞ്ചു​ക​ളി​ലാ​ണ് ബി​രി​യാ​ണി ഫെ​സ്റ്റ് ന​ട​ത്തു​ന്ന​ത്. രു​ചി​ക​ര​മാ​യ വി​വി​ധ ഇ​നം ബി​രി​യാ​ണി​ക​ൾ തു​ച്ഛ​മാ​യ വി​ല​യി​ൽ ല​ഭി​ക്കും എ​ന്ന​താ​ണ് ഗ്രാ​ൻ​ഡ് ബി​രി​യാ​ണി ഫെ​സ്റ്റി​ന്റെ പ്ര​ത്യേ​ക​ത. ത​ല​ശ്ശേ​രി ബി​രി​യാ​ണി, ഹൈ​ദ​രാ​ബാ​ദി ബി​രി​യാ​ണി, ഒ​ട്ട​ക ഇ​റ​ച്ചി ബി​രി​യാ​ണി, ക​പ്പ ബി​രി​യാ​ണി തു​ട​ങ്ങി പ​ത്തോ​ളം വ്യ​ത്യ​സ്ത​മാ​യ ബി​രി​യാ​ണി​ക​ൾ ഫെ​സ്റ്റി​ന്റെ ഭാ​ഗ​മാ​യി കു​റ​ഞ്ഞ വി​ല​യി​ൽ വാ​ങ്ങാ​ൻ ക​ഴി​യും.

ജൂ​ൺ 28 ചൊ​വ്വാ​ഴ്ച വ​രെ​യാ​ണ് ബി​രി​യാ​ണി ഫെ​സ്റ്റ് ന​ട​ത്തു​ന്ന​ത്. രു​ചി വൈ​വി​ധ്യ​ത്തി​ന്റെ​യും കൈ​പു​ണ്യ​ത്തി​ന്റെ​യും പേ​രി​ൽ പേ​രു​കേ​ട്ട പാ​ച​ക വി​ദ​ഗ്ധ​ർ ത​യാ​റാ​ക്കു​ന്ന ബി​രി​യാ​ണി ക​ഴി​ക്കാ​നു​ള്ള മി​ക​ച്ച അ​വ​സ​രം കു​ടും​ബ​ങ്ങ​ളും ബാ​ച്ചി​ല​ർ​മാ​രും ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് മാ​നേ​ജ്മെ​ന്റ് അ​ഭ്യ​ർ​ഥി​ച്ചു. ബി​രി​യാ​ണി ഫെ​സ്റ്റി​ന് പു​റ​മെ ഗ്രാ​ൻ​ഡ് ഫ്രൈ​ഡ് ചി​ക്ക​ൻ , ഗ്രി​ൽ​ഡ് ചി​ക്ക​ൻ, ഷ​വ​ർ​മ തു​ട​ങ്ങി മ​റ്റ് അ​നേ​കം ഹോ​ട്ട് ഫു​ഡ് വി​ഭ​വ​ങ്ങ​ൾ തു​ച്ഛ​മാ​യ വി​ല​യി​ൽ ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ൽ ല​ഭ്യ​മാ​ണ്.

ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ ഉ​ല്‍പാ​ദ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍നി​ന്ന്​ നേ​രി​ട്ട് ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക്​ എ​ത്തി​ക്കു​ന്ന​തി​നാ​ലാ​ണ്​ വി​ല​ക്കു​റ​വി​ൽ ന​ൽ​കാ​ൻ ക​ഴി​യു​ന്ന​തെ​ന്ന്​ മാ​നേ​ജ്​​മെൻറ്​ വ്യ​ക്​​ത​മാ​ക്കി. ഇ​ട​നി​ല​ക്കാ​ർ​ക്ക്​ ന​ൽ​കേ​ണ്ട ലാ​ഭ​വി​ഹി​തം വി​ല​ക്കു​റ​വാ​യും സ​മ്മാ​ന​പ​ദ്ധ​തി​ക​ളാ​യും ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ന​ല്‍കാ​ന്‍ ക​ഴി​യു​ന്നു. ഒ​പ്പം ഗു​ണ​നി​ല​വാ​ര​വും കാ​ത്തു​സൂ​ക്ഷി​ക്കു​ന്നു. ഓ​ണ്‍ലൈ​നാ​യി ബു​ക്ക് ചെ​യ്താ​ല്‍ കു​വൈ​ത്തി​ലെ​വി​ടെ​യും സാ​ധ​ന​ങ്ങ​ള്‍ വീ​ട്ടി​ലെ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും ഗ്രാ​ൻ​ഡ്​ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന്​ മാ​നേ​ജ്​​മെൻറ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Biryani Fest
News Summary - Grand Hyper Biryani Fest kicks off
Next Story