Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്രാൻഡ് ഹൈപ്പർ 50 സ്റ്റോറുകൾ; 50 ദിനത്തെ ആഘോഷം

text_fields
bookmark_border
സെപ്റ്റംബർ 29 വരെ നീളുന്ന ആഘോഷത്തിൽ ആകർഷകമായ ഓഫറുകളും നിരവധി പരിപാടികളും
ഗ്രാൻഡ് ഹൈപ്പർ 50 സ്റ്റോറുകൾ; 50 ദിനത്തെ ആഘോഷം
cancel
camera_alt

ഗ്രാൻഡ് ഹൈപ്പർ ‘50 സ്റ്റോറുകൾ, 50 ദിനങ്ങൾ’ ആഘോഷത്തിന്റെ ലോഗോ മാനേജ്മെന്റ് പ്രതിനിധികൾ പ്രകാശനം ചെയ്യുന്നു

കുവൈത്ത് സിറ്റി: പ്രമുഖ മൾട്ടി സ്റ്റോർ റീട്ടെയിൽ, ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ കുവൈത്തിൽ 50 ശാഖകളായി വളർന്നത് ‘50 സ്റ്റോറുകൾ, 50 ദിനങ്ങൾ’ പ്രമേയത്തിൽ വിപുലമായി ആഘോഷിക്കുന്നു. ആഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 29 വരെ 50 ദിവസം നീളുന്ന ആഘോഷങ്ങളിൽ വൻ ഓഫറുകൾ, ഇൻ-സ്റ്റോർ വിനോദ പരിപാടികൾ, കുട്ടികളുടെ മത്സരങ്ങൾ, പ്രത്യേക ഓൺലൈൻ ഓഫറുകൾ എന്നിവ ഉൾപ്പെടും.

ഗ്രാൻഡ് ഹൈപ്പർ റീജനൽ ഡയറക്ടർ അയ്യൂബ് കച്ചേരി ഉദ്ഘാടനം നിർവഹിച്ചു. റീജനൽ ഡയറക്ടർ അയ്യൂബ് കച്ചേരി, ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ മുഹമ്മദ് സുനീർ, ഡയറക്ടർ റീട്ടെയിൽ ഓപറേഷൻസ് തഹസീർ അലി, ചീഫ് കൊമേഴ്‌സ്യൽ ഓപ്പറേറ്റിങ് ഓഫിസർ ബി.സി. ഷെരീഫ്, ജനറൽ മാനേജർ കുബേര റാവു എന്നിവരും മറ്റ് മുതിർന്ന മാനേജ്‌മെന്റ് പ്രതിനിധികളും ചേർന്ന് കാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു. ഗ്രാൻഡ് ഹൈപ്പറിന്റെ യാത്രയുടെ അടിത്തറയായി വർത്തിച്ച രാജ്യത്തോടും ജനങ്ങളോടും അയ്യൂബ് കച്ചേരി നന്ദി അറിയിച്ചു. ടീമിന്റെ ദീർഘവീക്ഷണത്തിനും ചെയർമാൻ ഷംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ, മാനേജിങ് ഡയറക്ടർ അൻവർ അമീൻ ചെലാട്ട്, എക്സിക്യൂട്ടിവ് ഡയറക്ടർ അബൂബക്കർ എന്നിവരുടെ മാർഗനിർദേശത്തിനും അർപ്പണബോധത്തോടെയും കഠിനാധ്വാനത്തോടെയും പ്രവർത്തിച്ച ജീവനക്കാർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

സൂപ്പർമാർക്കറ്റ്, പുതിയ പച്ചക്കറികളും പഴങ്ങളും, ഇലക്ട്രോണിക്സ്, ഫാഷൻ, ഹോം എസൻഷ്യൽസ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും വിപുലമായ പ്രമോഷൻ പരിപാടികൾ ഗ്രാൻഡ് ഹൈപ്പർ മാനേജ്‌മെന്റ് ആസൂത്രണം ചെയ്തിട്ടുണ്ട്. 50 ദിവസത്തെ മുഴുവൻ കാലയളവിലും രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് ദൈനംദിന ഓഫറുകൾ, ബണ്ടിൽ ഓഫറുകൾ, പ്രത്യേക ഡിസ്‌കൗണ്ടുകൾ എന്നിവ പ്രതീക്ഷിക്കാം. തിരഞ്ഞെടുത്ത ശാഖകളിൽ ലൈവ് വിനോദ പരിപാടികളും, ഇൻ-സ്റ്റോർ ആക്ടിവിറ്റികളും, ഇന്ററാക്ടീവ് അനുഭവങ്ങളും സംഘടിപ്പിക്കും.

വിവിധ സ്റ്റോറുകളിലായി കുട്ടികളുടെ മത്സര പരമ്പരകൾ നടക്കും. ഗ്രാൻഡ് ഹൈപ്പറിന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഗ്രാൻഡ് ഓൺലൈൻ കുവൈത്തിൽ ഉപഭോക്താക്കൾക്ക് പ്രത്യേക ഡിജിറ്റൽ പ്രമോഷനുകൾ, ആപ്പ്-എക്‌സ്‌ക്ലൂസീവ് ഡിസ്‌കൗണ്ടുകൾ, സൗകര്യപ്രദമായ ഹോം ഡെലിവറി എന്നിവ ലഭ്യമാക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Grand Hyper 50 stores; 50th day celebration
Next Story