ഗ്രാൻഡ് ഹൈപർ 37ാമത് ശാഖ മുർഗാബിൽ
text_fieldsമുർഗാബിൽ ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഗ്രാൻഡ് ഹൈപ്പർ
കുവൈത്ത് സിറ്റി: പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപർമാർക്കറ്റിന്റെ 37ാമത് ഔട്ട്ലറ്റ് മുർഗാബ് അബ്ദുൽ അസീസ് ഹാമദ് അൽ സഖർ സ്ട്രീറ്റിലെ അൽ ഉജ്ജാർ ടവർ കെട്ടിടത്തിൽ ബുധനാഴ്ച വൈകീട്ട് ഉദ്ഘാടനം ചെയ്യും. ഒറ്റ നിലയിലായി വിശാലമായ 21,500ചതുരശ്ര അടി വിസ്തൃതിയിലാണ് പുതിയ ഔട്ട്ലറ്റ് സജ്ജീകരിച്ചിട്ടുള്ളത്.
ഗ്രാൻഡ് ഹൈപ്പർ കുവൈത്ത് ഉന്നത മാനേജ്മെന്റ് അംഗങ്ങൾക്ക് പുറമെ മറ്റ് വിശിഷ്ടാതിഥികളും സംബന്ധിക്കും. ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ വിവിധ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന പഴവർഗങ്ങൾ, പച്ചക്കറികൾ, ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കൾ, നിത്യോപയോഗ പദാർഥങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഉൽപന്നങ്ങൾ പുതിയ ഔട്ട്ലറ്റിൽ ലഭ്യമാണ്.
പ്രവാസികളുടെയും തദ്ദേശീയരുടെയും അഭിരുചികളും ആവശ്യങ്ങളും നിറവേറ്റുന്ന വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ആകർഷകമായ വിലയിൽ ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ രീതിയിൽ പുതിയ ഔട്ട്ലറ്റിൽ ഒരുക്കിയിട്ടുള്ളതായി മാനേജ്മെന്റ് വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

