ഫഹാഹീലിലും മംഗഫിലും 'ഗ്രാൻഡ് ഫ്രഷ്' സ്റ്റോറുകൾ; ഉദ്ഘാടനം ഇന്ന്
text_fieldsകുവൈത്ത് സിറ്റി: ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ രണ്ടു പുതിയ 'ഗ്രാൻഡ് ഫ്രഷ്' സ്റ്റോറുകൾ ഫഹാഹീലിലും മംഗഫിലും ബുധനാഴ്ച തുറക്കും. ഫഹാഹീൽ ബ്ലോക്ക് 10 സ്ട്രീറ്റ് 15ൽ ഏറ്റവും ജനനിബിഡമായ പ്രദേശത്താണ് പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ പുതിയ ഗ്രാൻഡ് ഫ്രഷ് ഒരുക്കിയിരിക്കുന്നത്.
വൈകുന്നേരം 4.30ന് ഔട്ട്ലറ്റ് ഉദ്ഘാടനം ചെയ്യും. നിരവധി കമ്പനി അക്കമഡേഷനുകളും താമസ സമുച്ചയങ്ങളുമുള്ള മംഗഫ് ബ്ലോക്ക് നാലിൽ സ്ട്രീറ്റ് 22ലാണ് മറ്റൊരു ഔട്ട്ലറ്റ്. വൈകീട്ട് അഞ്ചിന് ഇതും ഉദ്ഘാടനം ചെയ്യും. ഉപഭോക്താക്കൾക്ക് എളുപ്പം എത്തിച്ചേരാവുന്ന ഇടങ്ങളിലാണ് രണ്ടു പുതിയ സ്റ്റോറുകളും.
പുതിയ സ്റ്റോറുകളിൽ അരി, പല വ്യഞ്ജനം, ലോകമെമ്പാടുമുള്ള പഴങ്ങൾ, പച്ചക്കറികൾ, മാംസം, സീഫുഡ് എന്നിവയുൾപ്പെടെ നിരവധി ഉൽപന്നങ്ങളും നിത്യോപയോഗ വസ്തുക്കളും ലഭ്യമാണ്. സാധാരണക്കാർക്ക് താങ്ങാവുന്ന മിതമായ നിരക്കിൽ ഗുണമേന്മയേറിയ ഭക്ഷ്യ വസ്തുക്കൾ ശ്രദ്ധയോടെയും ശുചിത്വത്തോടെയും എത്തിച്ചു നൽകുന്നതിന് ഗ്രാൻഡ് സ്റ്റോറുകൾ പ്രതിജ്ഞാബദ്ധമാണ്.
പ്രവാസികളുടെയും കുവൈത്ത് പൗരന്മാരുടെയും വിദേശീയരുടെയും അഭിരുചികളും ആവശ്യങ്ങളും നിറവേറ്റുന്ന വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ഗ്രാൻഡ് സ്റ്റോറുകളിൽ ലഭ്യമാണ്. ആവശ്യക്കാർക്ക് ഹോം ഡെലിവറി സൗകര്യമുണ്ടെന്നും മാനേജ്മെന്റ് അറിയിച്ചു.

