ജി.പി.സി.സി കുവൈത്ത് ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: ഗൾഫ് പ്രദേശ് കൾച്ചറൽ കോൺഗ്രസ് (ജി.പി.സി.സി) കുവൈത്ത് നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഓൺലൈനായി സംഘടിപ്പിച്ച യോഗത്തിൽ പ്രസിഡന്റ് ചെസ്സിൽ ചെറിയാൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം മുൻ ചെയർമാൻ ഡോ.അമീർ അഹമ്മദ് അനുസ്മരണ ഉദ്ഘാടനം നിർവ്വഹിച്ചു. വേൾഡ് മലയാളി കൗൺസിൽ കുവൈറ്റ് ചാപ്റ്റർ ചെയർമാൻ മോഹൻ ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തി.
വിവിധ സംഘടന പ്രതിനിധികളായ ബാബുജി ബത്തേരി, കെ.സി. റഫീഖ്, അനീഷ് പി. നായർ,സുനിൽ തൊടുക, ജിയാഷ് അബ്ദുൾ കരീം, ഷമേജ് കുമാർ, അൻവർ സെയ്ദ്, സത്താർ കുന്നിൽ, റഫീഖ് ബാബു, സുരേഷ് കുമാർ, ഷാഹുൽ, സിബി തോമസ്, സുമേഷ്, അൻസാരി ജബ്ബാർ, സക്കീർ പുതുനഗരം, ജിജു മാത്യു, അരവിന്ദാക്ഷൻ, മനാഫ് ചിറ്റാരിൽ , സന്തോഷ് കുമാർ കുട്ടത്ത്, ജിജുന ഉണ്ണി, ജി.പി.സി.സി വർക്കിംഗ് പ്രസിഡന്റ് സാം നന്ദിയാട്ട്, വൈസ് പ്രസിഡന്റമാരായ അരുൺ രാജഗോപാൽ, ഷബീർ കൊയിലാണ്ടി, ജനറൽ സെക്രട്ടറിമാരായ എൽദോ പള്ളിപ്പുറം, ഇസ്മായിൽ പാലക്കാട്, അനൂപ് ആൻഡ്രൂസ്, സി.വി. ഷാനവാസ്, യൂത്ത് വിങ് നാഷണൽ പ്രസിഡന്റ് ഷരൺ കോമത്ത് , ജോസഫ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. നാഷണൽ വർക്കിംഗ് പ്രസിഡന്റ് ചന്ദ്രമോഹൻ ആർ.നായർ സ്വാഗതവും, ട്രഷറർ മുരളി പണിക്കർ നന്ദിയും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

