Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലക്ഷ്യം സർക്കാർ...

ലക്ഷ്യം സർക്കാർ ആശുപത്രിയിലെ തിരക്ക്​ കുറക്കലും വരുമാന വർധനയും

text_fields
bookmark_border
ലക്ഷ്യം സർക്കാർ ആശുപത്രിയിലെ തിരക്ക്​ കുറക്കലും വരുമാന വർധനയും
cancel

കുവൈത്ത്​ സിറ്റി: രാജ്യ​ത്ത്​ സന്ദർശക വിസയിലും തൊഴിൽവിസയിലും കഴിയുന്ന വിദേശികളുടെ ചികിത്സാ നിരക്ക്​ കുത്തനെ കൂട്ടിയതിന്​ പിന്നിൽ സർക്കാർ ആശുപത്രിയിലെ തിരക്ക്​ കുറക്കലും വരുമാനവർധനയും. ക്ലിനിക്കിൽ കാണിച്ചാൽ മതിയാവുന്ന നിസ്സാര കാര്യങ്ങൾക്കും നിലവിൽ ആളുകൾ ആശുപത്രിയിലെത്തുന്നുണ്ട്​. സർക്കാർ ആശുപത്രികളിലെത്തുന്നവരിൽ 60 ശതമാനവും നിസ്സാര കാര്യങ്ങൾക്കുവേണ്ടിയാണെന്നാണ്​ അധികൃതരുടെ വിലയിരുത്തൽ. ഇത്​ ഡോക്​ടർമാരുടെയും ആശുപത്രി ജീവനക്കാരുടെയും ജോലിഭാരം വർധിപ്പിക്കുന്നു.

ഒരുദിവസം 1000 രോഗികളെ വരെ ഒരു ഡോക്​ടർക്ക്​ ചികിത്സിക്കേണ്ട സ്ഥിതിയുണ്ട്​. ഒാരോ സന്ദർശനത്തിനും പ്രത്യേകം ഫീസ്​ ഇൗടാക്കുന്നതും മന്ത്രാലയത്തി​​െൻറ പരിഗണനയിലാണ്​. നിസ്സാരമായ ഫീസ്​ കാരണമാണ്​ ആളുകൾ കാര്യമില്ലാതെയും ആശുപത്രിയിലെത്തുന്നതെന്നാണ്​ അധികൃതർ കരുതുന്നത്​.ഇതുകൂടാതെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽനിന്നുള്ള റഫറൻസില്ലാതെ ആശുപത്രിയിലെത്തുന്ന വിദേശികൾക്ക് ചികിത്സ നൽകേണ്ടെന്നും തീരുമാനമുണ്ട്​. ഇതുസംബന്ധിച്ച സർക്കുലർ എല്ലാ ആശുപത്രികൾക്കും ഉടൻ നൽകുമെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

ആശുപത്രികളിലെ എമർജൻസി യൂനിറ്റ്, ആക്സിഡൻറ്​ ട്രോമാ യൂനിറ്റ് എന്നിവിടങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതി​​െൻറ ഭാഗമായാണ് ഇത്തരമൊരു നീക്കം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽനിന്നുള്ള റഫറൻസ് ലെറ്റർ ഇല്ലാതെ നേരിട്ട് ആശുപത്രികളിലേക്ക് വരുന്ന വിദേശികളുടെ ആധിക്യം സ്വദേശികൾക്ക്​ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിന് തടസ്സമാകുന്നതായാണ് മന്ത്രാലയത്തി​​െൻറ വിലയിരുത്തൽ. അടിയന്തര സാഹചര്യങ്ങളിലല്ലാതെ റഫറിങ്​ ലെറ്റർ ഇല്ലാതെ വരുന്ന വിദേശികൾക്ക് ചികിത്സ നൽകേണ്ടതില്ല എന്നാണ്​ അധികൃതരുടെ നിലപാട്. ക്ലിനിക്കുകളിലോ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലോ വിദേശികളെ വിദഗ്ധ ചികിത്സ ആവശ്യമാണെങ്കിൽ മാത്രമായിരിക്കും ആശുപത്രികളിലേക്ക് റെഫർ ചെയ്യുക. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsgovt hospitalmalayalam news
News Summary - govt hospital-kuwait-gulf news
Next Story