Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമുൻഗണയിലുള്ള സർക്കാർ...

മുൻഗണയിലുള്ള സർക്കാർ ജീവനക്കാരെ ചാർട്ടർ വിമാനത്തിൽ കൊണ്ടുവരും

text_fields
bookmark_border
മുൻഗണയിലുള്ള സർക്കാർ ജീവനക്കാരെ ചാർട്ടർ വിമാനത്തിൽ കൊണ്ടുവരും
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിലെ സർക്കാർ ഏജൻസികൾക്ക്​ തങ്ങളുടെ വിദേശ ജീവനക്കാരെ ചാർട്ടർ വിമാനത്തിൽ കൊണ്ടുവരാം. ​ആഭ്യന്തര മന്ത്രി അനസ്​അൽ സാലിഹി​െൻറ നേതൃത്വത്തിലുള്ള കോവിഡ്​ എമർജൻസി കമ്മിറ്റി ഇതിന്​ അനുമതി നൽകി. മുൻഗണന വിഭാഗത്തിലുള്ള പത്ത്​ തൊഴിലുകളി​ലെജീവനക്കാരെയാണ്​ ചാർ​േട്ടഡ്​ വിമാനത്തിൽ കൊണ്ടുവരാൻ അനുവദിക്കുക. വിവിധ സർക്കാർ വകുപ്പുകളോട്​ അടിയന്തരമായി തിരിച്ചെത്തിക്കേണ്ട വിദേശജീവനക്കാരുടെ പട്ടിക തയാറാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്​. മന്ത്രിസഭ ഉപസമിതി പട്ടിക പരിശോധിച്ച്​ യാത്ര അനുമതി നൽകും. കുവൈത്തിലേക്ക്​ നേരിട്ട്​വിമാനസർവീസ്​ ഇല്ലാത്ത ഇന്ത്യ അടങ്ങുന്ന 34 രാജ്യങ്ങളിൽനിന്ന്​ പ്രത്യേക വിമാനത്തിൽ ആളുകളെ എത്തിക്കാനാണ്​ പദ്ധതി. കോവിഡ് നിയന്ത്രണങ്ങൾ മൂലംകുവൈത്തിലേക്ക് തിരികെ എത്താൻ സാധിക്കാത്ത സർക്കാർ ജീവനക്കാരെ സുരക്ഷിതമായി തിരികെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവരുടെ പേരു വിവരങ്ങൾ ശേഖരിക്കുന്നത്​. ഇവരുടെ രജിസ്ട്രേഷന് വേണ്ടിയുള്ള പ്രത്യേക വെബ്‌സൈറ്റ് വൈകാതെ പ്രവർത്തനം തുടങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story