Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സേവനങ്ങൾ മെച്ചപ്പെടുത്തൽ; യോഗം ചേർന്ന് ഗവർണർമാർ

text_fields
bookmark_border
നിലവിലെ സാഹചര്യങ്ങളിൽ ഗവർണറേറ്റുകൾ തമ്മിലുള്ള ഏകോപന സംവിധാനങ്ങൾ മെച്ചപ്പെടുത്തുക, സേവനങ്ങളുടെ നിലവാരം ഉയർത്തുക എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾചർച്ചചെയ്തു
സേവനങ്ങൾ മെച്ചപ്പെടുത്തൽ; യോഗം ചേർന്ന് ഗവർണർമാർ
cancel
camera_alt

ഫർവാനിയ ഗവർണറേറ്റ് ആസ്ഥാനത്ത് നടന്ന ഗവർണർമാരുടെ യോഗത്തിൽനിന്ന്

കുവൈത്ത് സിറ്റി: ഭരണനേട്ടങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക യോഗം ചേർന്ന് ഗവർണർമാർ. സർക്കാറിന്റെ മൊത്തത്തിലുള്ള പ്രകടനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തിനൊപ്പം തങ്ങളുടെ പ്രവർത്തനങ്ങൾ എങ്ങനെ മികച്ച രീതിയിൽ ഏകോപിപ്പിക്കാമെന്നും ഗവർണറേറ്റുകൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താമെന്നും യോഗത്തിൽ ചർച്ചയായി.

ഫർവാനിയ ഗവർണറേറ്റ് ആസ്ഥാനത്ത് നടന്ന യോഗത്തിൽ ഗവർണർമാർ, ആസൂത്രണത്തിനും വികസനത്തിനുമുള്ള സുപ്രീം കൗൺസിലിന്റെ സെക്രട്ടറി ജനറൽ, ഗവർണറേറ്റ് കാര്യങ്ങളുടെ ജനറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ എന്നിവർ പങ്കെടുത്തു.

ഗവർണറേറ്റുകൾക്കിടയിൽ ശക്തമായ സംയോജനവും കൂടുതൽ ഫലപ്രദമായ ഏകോപനവും നിലവിലെ ഘട്ടത്തിൽ ആവശ്യമാണെന്ന് ഫർവാനിയ ഗവർണർ ശൈഖ് അത്ബി നാസർ അൽ അത്ബി അസ്സബാഹ് പറഞ്ഞു. പങ്കാളിത്തവും വൈദഗ്ധ്യ കൈമാറ്റവുംവികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രധാന അടിത്തറയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വികസനങ്ങൾ പിന്തുടരുന്നതിനും സഹകരണം ശക്തിപ്പെടുത്തുന്നതിനും പതിവായി ഏകോപന യോഗങ്ങൾ നടത്തേണ്ടതിന്റെ പ്രാധാന്യം ഗവർണർമാർ സൂചിപ്പിച്ചു. ഇത് സർക്കാർ സംയോജനം എന്ന ആശയം ശക്തിപ്പെടുത്താനും വികസന ശ്രമങ്ങളെ പിന്തുണക്കാനും പൊതുതാൽപ്പര്യം നിറവേറ്റാനും സഹായിക്കുമെന്നും ചൂണ്ടികാട്ടി. നിലവിലെ സാഹചര്യങ്ങളിൽ ഗവർണറേറ്റുകൾ തമ്മിലുള്ള ഏകോപന സംവിധാനങ്ങൾ മെച്ചപ്പെടുത്തുക, സേവനങ്ങളുടെ നിലവാരം ഉയർത്തുക എന്നിവയുൾപ്പെടെ നിരവധി മുൻഗണനാ വിഷയങ്ങളും ചർച്ചകളിൽ എത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Governors hold meeting to improve services
Next Story