സർക്കാർ സ്‌കൂൾ ജീവനക്കാർക്ക് ഡ്രസ് കോഡും പെരുമാറ്റച്ചട്ടവും കർശനമാക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ സർക്കാർ സ്‌കൂളുകളിലെ അധ്യാപകർ, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർ, സർവിസ് ജീവനക്കാർ, വിദ്യാർഥികൾ എന്നിവരുടെ വസ്ത്രധാരണം, പെരുമാറ്റച്ചട്ടങ്ങൾ, ഉത്തരവാദിത്തങ്ങൾ എന്നിവ കർശനമാക്കി പുതിയ നിയമാവലി നടപ്പാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം ഒരുങ്ങുന്നു. ഇതിന് മുന്നോടിയായി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടി കരട് നിയമാവലി വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാർക്കിടയിൽ വിതരണം ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ വിദഗ്ധരിൽനിന്നും അഭിപ്രായം തേടും.
പ്രഫഷനൽ നിലവാരമുള്ളതും മാന്യവുമായ വസ്ത്രം ധരിക്കണം. പുരുഷ ജീവനക്കാർ പരമ്പരാഗത വസ്ത്രമായ ദിഷ്‌താഷ, ഘുത്ര, അഗാൽ എന്നിവയോ അല്ലെങ്കിൽ ഫോർമൽ/സെമി ഫോർമൽ സ്യൂട്ടുകളോ ധരിക്കണം. വനിതാ ജീവനക്കാർ വിദ്യാഭ്യാസ അന്തരീക്ഷത്തിന് അനുയോജ്യമായ മാന്യവും ഔദ്യോഗികവുമായ വസ്ത്രങ്ങൾ ധരിക്കണം എന്നാണ് കരടുനിയമത്തിൽ പറയുന്നത്. സ്‌പോർട്‌സ്‌വെയറുകൾ, ടൈറ്റ് വസ്ത്രങ്ങൾ, ചെറിയ വസ്ത്രങ്ങൾ, കീറിയ വസ്ത്രങ്ങൾ എന്നിവ വിലക്കിയിട്ടുണ്ട്. കായിക അധ്യാപകർക്ക് വസ്ത്ര നിയന്ത്രണത്തിൽ ഇളവുണ്ട്. ശരീരത്തിൽ ടാറ്റൂ ഉള്ളവർ അത് മറച്ചുപിടിക്കണം.
പുതിയ അധ്യയന വർഷത്തിൽ അഞ്ച് പുതിയ സ്കൂളുകൾ തുറക്കും
കുവൈത്ത് സിറ്റി: 2026 -27 അധ്യയന വർഷത്തിൽ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം അഞ്ച് പുതിയ സ്കൂളുകൾ കൂടി തുറക്കും. അൽ മുത്‍ല സിറ്റിയിൽ രണ്ട് കിന്റർഗാർട്ടൻ സ്കൂളുകൾ, വെസ്റ്റ് അബ്ദുല്ല അൽ മുബാറകിൽ പെൺകുട്ടികൾക്കായി സെക്കൻഡറി സ്കൂൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരോ ടാലന്റ് ആൻഡ് ക്രിയേറ്റിവിറ്റി സ്കൂളുമാണ് തുറക്കുന്നത്. സ്കൂളുകളുടെ അറ്റകുറ്റപണിയും മറ്റും പുരോഗമിക്കുകയാണ്. ഫർണിച്ചറുകളും കമ്പ്യൂട്ടറുകളും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്താൻ നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

