Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​ർ​ക്കാ​ർ ഇ​ന്ന്...

സ​ർ​ക്കാ​ർ ഇ​ന്ന് ദേ​ശീ​യ അ​സം​ബ്ലി​യി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും

text_fields
bookmark_border
സ​ർ​ക്കാ​ർ ഇ​ന്ന് ദേ​ശീ​യ അ​സം​ബ്ലി​യി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും
cancel

കു​വൈ​ത്ത്സി​റ്റി: പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഡോ.​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലിം അ​സ്സ​ബാ​ഹി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ സ​ർ​ക്കാ​ർ തി​ങ്ക​ളാ​ഴ്ച ദേ​ശീ​യ അ​സം​ബ്ലി​യി​ൽ ഭ​ര​ണ​ഘ​ട​നാ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും.

ഇ​തി​നാ​യി അ​സം​ബ്ലി തി​ങ്ക​ളാ​ഴ്ച പ്ര​ത്യേ​ക സ​മ്മേ​ള​നം ചേ​രും. ഡെ​പ്യൂ​ട്ടി അ​മീ​റാ​യി നി​യ​മി​ത​നാ​യ പ്ര​ധാ​ന​മ​ന്ത്രി ഈ ​നി​ല​യി​ലും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. ഈ ​മാ​സം നാ​ലി​നാ​ണ് അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് രാ​ജ്യ​ത്തെ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യാ​യി ശൈ​ഖ് ഡോ.​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സ​ലിം അ​സ്സ​ബാ​ഹി​നെ നി​യ​മി​ച്ച​ത്. 17ന് ​പ്ര​ധാ​ന​മ​ന്ത്രി പു​തി​യ മ​ന്ത്രി​സ​ഭ രൂ​പ​വ​ത്ക​രി​ക്കു​ക​യും അ​മീ​റി​ന് മു​മ്പാ​കെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ക​യും ചെ​യ്തു. ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം മ​ന്ത്രി​സ​ഭ അം​ഗ​ങ്ങ​ൾ ദേ​ശീ​യ അ​സം​ബ്ലി​യി​ലും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യേ​ണ്ട​തു​ണ്ട്.

ഇ​തി​നി​ടെ, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഡോ.​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലിം അ​സ്സ​ബാ​ഹി​ന് ഡെ​പ്യൂ​ട്ടി അ​മീ​റി​ന്‍റെ ചു​മ​ത​ല​യും അ​മീ​ർ ന​ൽ​കി.

പു​തി​യ കി​രീ​ടാ​വ​കാ​ശി​യെ നാ​മ​ക​ര​ണം ചെ​യ്യു​ന്ന​തു​വ​രെ അ​മീ​ർ രാ​ജ്യ​ത്തി​ന് പു​റ​ത്താ​യി​രി​ക്കു​മ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി​ക്കാ​യി​രി​ക്കും ചു​മ​ത​ല.

പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഡോ.​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലിം അ​സ്സ​ബാ​ഹ് അ​മീ​റി​നു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന സ​മ​യ​ത്ത് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ക്ടി​ങ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സ​ഊ​ദ് അ​സ്സ​ബാ​ഹ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചു​മ​ത​ല നി​ർ​വ​ഹി​ക്കും.

ഞാ​യ​റാ​ഴ്ച ഷെ​രീ​ദ അ​ബ്ദു​ല്ല അ​ൽ മൗ​ഷ​ർ​ജി​യെ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യാ​യും കാ​ബി​ന​റ്റ് കാ​ര്യ സ​ഹ​മ​ന്ത്രി​യാ​യും നി​യ​മി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​ലും അ​മീ​ർ ഒ​പ്പു​വെച്ചു.

ദേ​ശീ​യ അ​സം​ബ്ലി​യി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തോ​ടെ സ​ർ​ക്കാ​റി​ന് ഭ​ര​ണ​ഘ​ട​നാ പ്ര​കാ​ര​മു​ള്ള പൂ​ർ​ണ അ​ധി​കാ​രം കൈ​വ​രും.

ഡി​സം​ബ​ർ 20ന് ​മു​ൻ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് രാ​ജി സ​മ​ർ​പ്പി​ച്ച​താ​ണ് പു​തി​യ സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​ര​ണ​ത്തി​ന് സാ​ഹ​ച​ര്യം ഒ​രു​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GovernmentpledgeKuwait NewsNational Assembly
News Summary - Government to take oath in National Assembly today
Next Story