ലഹരിയുടെ വ്യാപനം തടയാൻ സർക്കാർ നടപടി സ്വീകരിക്കണം - ഐ.ഐ.സി ഇഫ്താർ സംഗമം
text_fieldsഐ.ഐ.സി ഇഫ്താർ സംഗമത്തിൽ നൗഷാദ് മദനി കാക്കവയൽ മുഖ്യ പ്രഭാഷണം നടത്തുന്നു
കുവൈത്ത് സിറ്റി: കേരളത്തിൽ ലഹരിയുടെ വ്യാപകമായ ഉപയോഗവും അതിക്രമങ്ങളും തടയാൻ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്റർ ഗ്രാൻഡ് ഇഫ്താർ സംഗമം അഭിപ്രായപ്പെട്ടു.യുവ പണ്ഡിതൻ നൗഷാദ് മദനി കാക്കവയൽ മുഖ്യ പ്രഭാഷണം നടത്തി. ലഹരി ഉപയോഗം, അതിക്രമങ്ങൾ, കൊലപാതകങ്ങൾ, സാമ്പത്തിക അഴിമതികൾ തുടങ്ങിയവയുടെ പ്രതിരോധവും പരിഹാരവും കുടുംബ തലത്തിൽ നിന്നുതന്നെ ആരംഭിക്കണം.
ഐ.ഐ.സി ഇഫ്താർ സംഗമ സദസ്സ്
ഖുർആൻ പഠനവും അതനുസരിച്ചുള്ള കാഴ്ചപ്പാടുകളും കുട്ടികൾക്ക് നൽകേണ്ടതുണ്ടെന്നും അദ്ദേഹം ഉണർത്തി. ഔക്കാഫ് പ്രതിനിധി മുഹമ്മദ് അലി സംഗമം ഉദ്ഘാടനം ചെയ്തു. ഐ.ഐ.സി പ്രസിഡന്റ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ജനറൽ സെക്രട്ടറി മുസ്തഫ കാരി, കെ.കെ.എം.എ ട്രഷറർ മുനീർ കുനിയാ, മുഹമ്മദ് ജമാൽ, സിദ്ദിഖ് മദനി, അനസ് മുഹമ്മദ് എന്നിവർ സംബന്ധിച്ചു. ഐ.ഐ.സി ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം, വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് സലഫി, സെക്രട്ടറി അയ്യൂബ് ഖാൻ എന്നിവർ സംസാരിച്ചു. അൽ അമീൻ സുല്ലമി ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

