റമദാനിലെ സർക്കാർ ഓഫിസ് പ്രവർത്തന സമയം പ്രഖ്യാപിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ ഓഫിസുകളുടെ റമദാനിലെ പ്രവർത്തന സമയം പ്രഖ്യാപിച്ചു. ഫ്ലെക്സിബിള്‍ ജോലി സമയം നടപ്പാക്കുമെന്ന് ഉത്തരവിൽ പറയുന്നു. രാവിലത്തെ ഷിഫ്റ്റ് രാവിലെ 8.30നും വൈകീട്ടത്തെ ഷിഫ്റ്റ് 6.45നും ആരംഭിക്കും. ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ നാലര മണിക്കൂറാണ് റമദാനിലെ ജോലി സമയം.
ഇതില്‍ സ്ത്രീ ജീവനക്കാര്‍ക്ക് ഷിഫ്റ്റുകളുടെ തുടക്കത്തിലും അവസാനത്തിലും 15 മിനിറ്റ് വീതം 30 മിനിറ്റ് ഗ്രേസ് പിരീഡ് അനുവദിക്കും. എന്നാല്‍, പുരുഷ ജീവനക്കാര്‍ക്ക് 15 മിനിറ്റ് മാത്രമേ ഗ്രേസ് പിരീഡ് അനുവദിക്കുകയുള്ളൂ. ഗ്രേസ് പിരീഡിൽ തൊഴിലാളിക്ക് വേണമെങ്കിൽ ജോലി ചെയ്യാതിരിക്കാം. ഫലത്തിൽ സർക്കാർ ഓഫിസുകളിലെ വനിത ജീവനക്കാർ റമദാനിൽ ദിവസവും നാലുമണിക്കൂറും പുരുഷ ജീവനക്കാർ നാലേകാൽ മണിക്കൂറും മാത്രമേ ജോലി ചെയ്യേണ്ടി വരൂ.

