ശൈത്യകാലം റോഡ് ഗതാഗതം എളുപ്പമാക്കാൻ 500 മില്യൻ ദീനാറിെൻറ പദ്ധതി
text_fieldsകുവൈത്ത് സിറ്റി: കടുത്ത വേനലിനുശേഷം രാജ്യം ശൈത്യത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായി ഉണ്ടായേക്കാവുന്ന മഴയും തുടർന്നുള്ള ഗതാഗത പ്രശ്നങ്ങളും കണക്കിലെടുത്ത് യാത്രാ സൗകര്യം എളുപ്പമാക്കുന്നതിന് പദ്ധതി തയാറാക്കിയതായി അധികൃതർ വ്യക്തമാക്കി.
റോഡ് ആൻഡ് ട്രാൻസ്പോർട്ട് കാര്യ അതോറിറ്റി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ ഡയറക്ടർ അഹ്മദ് അൽ ഹസാൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ ആറു ഗവർണറേറ്റുകളിലെയും വ്യത്യസ്ത റോഡുകളുടെ അറ്റകുറ്റപ്പണികൾ ലക്ഷ്യമാക്കി 74 പദ്ധതികൾ പൂർത്തീകരിക്കാനാണ് തീരുമാനം.
പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളുടെ നവീകരണം, ഓടകൾ വൃത്തിയാക്കി മഴവെള്ളം ഒലിച്ചുപോകുന്നതിനുള്ള സൗകര്യമുണ്ടാക്കൽ, അടഞ്ഞ മാൻ ഹോളുകൾ പ്രവർത്തനക്ഷമമാക്കൽ തുടങ്ങിയ പ്രവൃത്തികളാണ് ഇതിെൻറ ഭാഗമായി നടക്കുക. പദ്ധതികൾ പൂർത്തീകരിക്കുന്നതിന് 500 മില്യൻ ദീനാറാണ് വകയിരുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
