Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightശുഭവാർത്തകളിൽ...

ശുഭവാർത്തകളിൽ പ്രതീക്ഷയർപ്പിച്ച്​ കുവൈത്ത്​

text_fields
bookmark_border
ശുഭവാർത്തകളിൽ പ്രതീക്ഷയർപ്പിച്ച്​ കുവൈത്ത്​
cancel
camera_altPhoto: Encyclopedia Britannica

കുവൈത്ത്​ സിറ്റി: കുവൈത്തിൽ കോവിഡ്​ 19 വൈറസ്​ റിപ്പോർട്ട്​ ചെയ്​ത്​ മൂന്നാഴ്​ചയാവു​േമ്പാൾ ശുഭവാർത്തകൾ വന്നുതുടങ്ങി. ഇറാനിൽനിന്ന്​ കൊണ്ടുവന്ന്​ ഖൈറാനിലെ റിസോർട്ടിൽ പാർപ്പിച്ചവർ നിശ്ചിത നിരീക്ഷണ കാലം കഴിഞ്ഞ്​ വൈറസ്​ ബാധയില്ലെന്ന്​ ഉറപ്പാക്കി വീട്ടിലേക്ക്​ മടങ്ങിത്തുടങ്ങി. കഴിഞ്ഞ ദിവസം 195 പേരെയാണ്​ ഖൈറാനിലെ റിസോർട്ടിൽനിന്ന്​ വിട്ടയച്ചത്​.

മിഷ്​രിഫിൽ കൊണ്ടുപോയി അവസാന പരിശോധനയും നടത്തി പൂർണ ആരോഗ്യവാന്മാരാണെന്ന്​ ഉറപ്പാക്കിയാണ്​ ഇവരെ വീടുകളിലയച്ചത്​. വീട്ടിലും കുറച്ചുദിവസം ഇവർക്ക്​ ആരോഗ്യ മന്ത്രാലയത്തി​​െൻറ നിരീക്ഷണമുണ്ടാവും. 324 പേരാണ്​ ഇപ്പോൾ ഖൈറാൻ റിസോർട്ടിലുള്ളത്​. അടുത്ത ദിവസങ്ങളിൽ കൂടുതൽ പേരെ വിട്ടയക്കും. നിരീക്ഷണകാലം കഴിയാറായ ഭൂരിഭാഗം പേർക്കും ഇതുവരെ രോഗലക്ഷണങ്ങളില്ല. രാജ്യത്ത്​ ആകെ 900ത്തിലേറെ പേർ നിരീക്ഷണത്തിലുണ്ടായിരുന്നത്​ 534 ആയി ചുരുങ്ങി.

രോഗം സ്ഥിരീകരിച്ച 104 പേരിൽ ഏഴുപേർ പൂർണമായി സുഖം പ്രാപിച്ച്​ വീട്ടിലേക്ക്​ മടങ്ങി. ബാക്കി ചികിത്സയിലുള്ള 97 പേരിൽ ആറുപേർ മാത്രമാണ്​ തീവ്രപരിചരണ വിഭാഗത്തിലുള്ളത്​. ഇതിൽ തന്നെ ഒരാൾ മാത്രമാണ്​ ഗുരുതരാവസ്ഥയിൽ​. കാര്യങ്ങൾ ആരോഗ്യ മന്ത്രാലയത്തി​​െൻറ വരുതിയിൽ വരുന്നതി​​െൻറ ലക്ഷണമാണ്​ എങ്ങും കാണുന്നത്​. അസർബൈജാനിൽനിന്ന്​ വന്ന ഇൗജിപ്​തുകാരനിൽനിന്ന്​ ക്യാമ്പിന്​ പുറത്തുള്ള ഏതാനും പേരിലേക്ക്​ പകർന്നത്​ മാത്രമാണ്​ അൽപം ആശങ്ക വർധിപ്പിച്ചത്​. മറ്റുള്ളവർ വിദേശത്തുനിന്ന്​ വന്ന്​ നേരിട്ട്​ നിരീക്ഷണ ക്യാമ്പിൽ പ്രവേശിച്ചതിനാൽ പുറത്തുള്ളവരുമായി ബന്ധപ്പെട്ടിട്ടില്ല.

ഏഴ്​ ഇൗജിപ്​തുകാർ, ഒരു സുഡാനി, ഒരു ഇന്ത്യക്കാരൻ എന്നിവരിലേക്കാണ്​ അസർബൈജാനിൽനിന്ന്​ വന്നയാൾ വഴി വൈറസ്​ എത്തിയത്​. ഇവർ വഴി പുറത്തുപോയിട്ടുണ്ടാവാനുള്ള സാധ്യത മുന്നിൽ കണ്ടാണ്​ റെസ്​റ്റാറൻറുകൾക്കും സലൂണുകൾക്കും മാളുകൾക്കുമെല്ലാം നിയന്ത്രണം ഏർപ്പെടുത്തിയത്​.
സംശയമുള്ള കേന്ദ്രങ്ങളിലെല്ലാം ആരോഗ്യ മന്ത്രാലയത്തി​​െൻറ ശക്​തമായ നിരീക്ഷണമുണ്ട്​. കുറച്ചുദിവസം കൂടി നിർദേശങ്ങൾ പാലിച്ച്​ ജനങ്ങൾ സഹകരിച്ചാൽ കുവൈത്ത്​ പൂർണമായി കോവിഡ്​ മുക്​തമാവുമെന്നാണ്​ പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news
News Summary - good news are coming from kuwait
Next Story