ജോയ് ആലുക്കാസിൽ ഗോള്‍ഡന്‍ ഡ്രൈവ് പ്രമോഷന്
text_fieldsകുവൈത്ത് സിറ്റി: ജോയ് ആലുക്കാസ് കുവൈത്തില്‍ ഗോള്‍ഡന്‍ ഡ്രൈവ് പ്രമോഷന് ആരംഭിച്ചു. അഞ്ച് പുത്തന്‍ ഓഡി-ക്യു3 കാറുകളും ഒരു കിലോ സ്വര്‍ണവും ഉള്‍പ്പെടുന്ന മെഗാ സമ്മാനങ്ങള്‍ പ്രമോഷന് കാലയളവിൽ പ്രഖ്യാപിച്ചിട്ടുണ്ട്. മേയ് 23ന് ആരംഭിച്ച പ്രമോഷൻ ജൂലൈ 27 വരെ തുടരും. ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, യു.എ.ഇ രാജ്യങ്ങളിലും പ്രമോഷന് പ്രഖ്യാപിച്ചിട്ടുണ്ട്.
50 ദീനാർ വിലയുള്ള ഓരോ സ്വര്‍ണാഭരണ പര്‍ച്ചേസിനുമൊപ്പം ഒരു റാഫിള്‍ കൂപ്പണും ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ രണ്ട് റാഫിള്‍ കൂപ്പണുകളും ലഭിക്കും. ഇതുവഴി ഗോള്‍ഡന്‍ ഡ്രൈവ് പ്രമോഷനില്‍ പങ്കാളികളാകാം. സ്വര്‍ണാഭരണ എക്സ്ചേഞ്ചുകളില്‍ സീറോ ശതമാനം ഡിഡക്ഷനും നേടാം. ഉപഭോക്താക്കളോട് നന്ദി പ്രകടിപ്പിക്കുന്നതിനുള്ള മാര്‍ഗമാണ് ഗോള്‍ഡന്‍ ഡ്രൈവ് പ്രമോഷനെന്ന് ജോയ് ആലുക്കാസ് ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ ജോണ്‍ പോള്‍ ആലുക്കാസ് പറഞ്ഞു. ഷോറൂമുകള്‍ സന്ദര്‍ശിച്ച് റാഫിളില്‍ പങ്കെടുക്കാനും ആകര്‍ഷകമായ സമ്മാനങ്ങള്‍ വീട്ടിലെത്തിക്കുന്നതിനുള്ള അവസരം പ്രയോജനപ്പെടുത്താനും ഉപഭോക്താക്കളെ ക്ഷണിക്കുന്നതായും ജോണ്‍ പോള്‍ ആലുക്കാസ് വ്യക്തമാക്കി.
