സ്വർണ വിൽപന ഇനി ഡിജിറ്റൽ ഇടപാടുവഴി മാത്രം
text_fieldsകുവൈത്ത് സിറ്റി: സ്വർണം വാങ്ങാൻ പോകുമ്പോൾ ഇനി പണവുമായി പോകേണ്ട. സ്വർണ വിൽപന ഡിജിറ്റൽ പണ ഇടപാടുവഴി മാത്രമാക്കി. ആഭരണ വ്യാപാരികൾ വാങ്ങൽ, വിൽപന പ്രവർത്തനങ്ങളിൽ പണമിടപാടുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും പകരം ഡിജിറ്റൽ പണ ഇടപാടുവഴികൾ സ്വീകരിക്കണമെന്നും വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ അജീൽ തീരുമാനം പുറപ്പെടുവിച്ചു.
കുവൈത്ത് സെൻട്രൽ ബാങ്ക് അംഗീകരിച്ച ഡിജിറ്റൽ പണകൈമാറ്റ രീതികൾ ഇതിനായി ഉപയോഗിക്കാം. നടപടിക്രമങ്ങൾ ലംഘിക്കുന്ന കടകൾ അടച്ചുപൂട്ടൽ, പ്രോസിക്യൂഷന് റഫർ ചെയ്യൽ ഉൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

