ഗോകുലം കലാക്ഷേത്രം 'നൃത്തോത്സവ്' വെള്ളിയാഴ്ച
text_fieldsഗോകുലം കലാക്ഷേത്രം നൃത്തോത്സവ് സംഘാടകർ വാർത്തസമ്മേളനത്തിൽ
കുവൈത്ത് സിറ്റി: ഗോകുലം കലാക്ഷേത്രം 11ാം അരങ്ങേറ്റം 'നൃത്തോത്സവ്' എന്ന പേരിൽ വെള്ളിയാഴ്ച അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർ നാഷനൽ സ്കൂളിൽ നടക്കും.
ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന നൃത്തോത്സവത്തിൽ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയിലായി 96 കുട്ടികൾ അരങ്ങേറ്റം കുറിക്കും. ഭരതനാട്യത്തിൽ മുതിർന്നവരും അരങ്ങേറ്റം കുറിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
അബ്ദുൽറഹ്മാൻ ഇബ്രാഹിം അൽ മജീദ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഡോ. സുസോവന സുജിത്ത് നായർ, സജീവ് നാരായണൻ, ഫാ. ലിജു പൊന്നച്ചൻ എന്നിവർ വിശിഷ്ടാതിഥികളാകും. കലാമണ്ഡലം സാഗർ ദാസ് (വോക്കൽ), കലാമണ്ഡലം സുബീഷ് (മൃദംഗം), ഗാനഭൂഷണം ശ്രീജിത്ത് (വയലിൻ), രാജേഷ് റാം (വോക്കൽ), ഹരിദാസ് കുറുപ്പ് (നട്ടുവാങ്കം) എന്നിവർ നൃത്ത വേദിക്ക് പശ്ചാത്തല സംഗീതമൊരുക്കും.
2008ലാണ് കുവൈത്തിൽ ഗോകുലം കലാക്ഷേത്ര ആരംഭിച്ചത്. അബ്ബാസിയ, സാൽമിയ, ഖൈത്താൻ എന്നിങ്ങനെ മൂന്ന് ബ്രാഞ്ചുകളുണ്ട്. ഗോകുലം കലാക്ഷേത്ര ഡയറക്ടർ ഗോകുലം ഹരി, പ്രോഗ്രാം കോഓഡിനേറ്റർമാരായ പ്രിയേഷ് കണോത്ത്, ജോബിൻ തോമസ്, ഷൈജു പോൾ, ഗോകുൽ ദാസ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

