ഗോ എയർ കൊച്ചി, കുവൈത്ത് വിമാന സർവീസ് ആരംഭിച്ചു
text_fieldsഗോ എയർ കുവൈത്ത്, കൊച്ചി വിമാന സർവീസ് കുവൈത്ത് വിമാനത്താവളത്തിൽ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഇന്ത്യൻ ബജറ്റ് വിമാന കമ്പനിയായ ഗോ എയർ കൊച്ചിയിൽനിന്ന് കുവൈത്തിലേക്ക് സർവീസ് ആരംഭിച്ചു. ബുധൻ, ശനി ദിവസങ്ങളിലാണ് സർവീസ്. കൊച്ചിയിൽനിന്ന് രാത്രി 8.15ന് പുറപ്പെട്ട് കുവൈത്ത് സമയം 10.55ന് കുവൈത്തിലെത്തും. തിരിച്ച് കുവൈത്തിൽനിന്ന് രാത്രി 11.55ന് പുറപ്പെട്ട് ഇന്ത്യൻ സമയം രാവിലെ 7.15ന് കൊച്ചിയിലെത്തും. നേരത്തെ ഗോ എയറിന് കുവൈത്തിലേക്ക് കണ്ണൂർ, മുംബൈ എന്നിവിടങ്ങളിൽനിന്ന് സർവീസ് ഉണ്ട്. കണ്ണൂരിൽനിന്ന് രാവിലെ ആറിന് പുറപ്പെട്ട് കുവൈത്ത് സമയം 8.25നാണ് കുവൈത്തിൽ എത്തുന്നത്. തിരിച്ച് 9.25ന് പുറപ്പെട്ട് ഇന്ത്യൻ സമയം വൈകീട്ട് 5.05നാണ് കണ്ണൂരിൽ എത്തുക.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് കണ്ണൂർ സർവീസ്. മുംബൈയിൽനിന്ന് 9.55ന് പുറപ്പെട്ട് കുവൈത്തിൽ കുവൈത്ത് സമയം 11.40ന് എത്തുന്നു. തിരിച്ച് 12.40ന് പുറപ്പെട്ട് ഇന്ത്യൻ സമയം രാവിലെ 7.15ന് മുംബൈയിലും എത്തും. തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് മുംബൈ സർവീസ്. കൊച്ചി, കുവൈത്ത് സർവീസ് ഉദ്ഘാടന ചടങ്ങിൽ ജി.എസ്.എ മേധാവി സലീം മുറാദ്, ജി.എച്ച്.എ പാസഞ്ചർ ഹാൻഡ്‍ലിങ് മാനേജർ അബ്ദുറഹ്മാൻ അൽ കൻദരി, ഗോ എയർ ഫസ്റ്റ് സീനിയർ ജനറൽ മാനേജർ ജലീൽ ഖാലിദ്, ഗോ എയർ കുവൈത്ത് ഫസ്റ്റ് മാനേജർ അയ്യൂബ് കളങ്ങോടുമ്മൽ, ഗോ എയർ ഫസ്റ്റ് അക്കൗണ്ട് മാനേജർ മുഷ്താഖ് അലി, ട്രാവൽ പാർട്ണർമാർ, മാധ്യമപ്രവർത്തകർ, സംഘടന പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

