ഗ്ലോബൽ തിക്കോടിയൻസ് ഫോറം കുവൈത്ത് ഭാരവാഹികൾ
text_fieldsഅബു കോട്ടയിൽ, ഇസ്ഹാഖ് കൊയിലിൽ, അഡ്വ. പ്രമോദ് കുമാർ
കുവൈത്ത് സിറ്റി: ഗ്ലോബൽ തിക്കോടിയൻസ് ഫോറം (ജി.ടി.എഫ്)കുവൈത്ത് ജനറൽ ബോഡി അബ്ബാസിയ ഇംപീരിയൽ ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് നജ്മുദ്ദീൻ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗം ഇസ്ഹാഖ് കൊയിലിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ശെൽവരാജ് പ്രവർത്തന റിപ്പോർട്ടും, ഫിനാൻസ് സെക്രട്ടറി ജാബിർ കുളങ്ങര സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
ഷബീർ മണ്ടോളി, പി.ടി. ശരീഫ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളായി അബു കോട്ടയിൽ (പ്രസി.), ഇസ്ഹാഖ് കൊയിലിൽ (ചെയർമാൻ), വിഭീഷ് തിക്കോടി (സീനിയർ വൈസ് പ്രസിഡന്റ്), അഡ്വ. പ്രമോദ് കുമാർ (ജന. സെക്ര.) എന്നിവരെയും 26 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഉപദേശക സമിതി അംഗങ്ങളായി ഇസ്ഹാഖ്, ഷബീർ മണ്ടോളി, അലി പുതുക്കുടി, പി.ടി. ശരീഫ്, ഫിറോസ് കുളങ്ങര, ശുഹൈബ് കുന്നോത്ത് എന്നിവരെയും തെരഞ്ഞെടുത്തു.
വനിത വിഭാഗം പ്രതിനിധി ലജിത ഷൈബു, ഇ.എം. ഹാഷിദ്, അഡ്വ. പ്രമോദ് കുമാർ സംസാരിച്ചു. വേൾഡ് കപ്പ് പ്രവചന മത്സര വിജയിക്കുള്ള സമ്മാനവിതരണം മുൻ പ്രസിഡന്റ് നജുമുദ്ദീൻ നിർവഹിച്ചു. സിൽവർ റിഥം ടീമിന്റെ നേതൃത്വത്തിൽ സംഗീത സന്ധ്യയും അരങ്ങേറി.