പാസ്പോർട്ട് റാങ്കിങ്ങിൽ കുവൈത്തിന് 45ാം സ്ഥാനം
text_fieldsകുവൈത്ത് സിറ്റി: ആഗോളതലത്തിലുള്ള പാസ്പോർട്ട് റാങ്കിങ്ങിൽ കുവൈത്തിന് 45ാം സ്ഥാനം. 2024 ലെ ഗ്ലോബൽ പാസ്പോർട്ട് സൂചികയിലാണ് കഴിഞ്ഞ തവണയേക്കാൾ ഒരു സ്ഥാനം മെച്ചപ്പെടുത്തി കുവൈത്ത് 45ലെത്തിയത്.
കുവൈത്ത് പാസ്പോർട്ട് ഉപയോഗിച്ച് 62 രാജ്യങ്ങളിലേക്ക് വിസയില്ലാതെയും 50 രാജ്യങ്ങളിലേക്ക് ഓണ്‍ അറൈവൽ വിസ ഉപയോഗിച്ചും പ്രവേശിക്കാന്‍ സാധിക്കും. ഗൾഫ് മേഖലയിൽ യു.എ.ഇയും ഖത്തറുമാണ് കുവൈത്തിന് മുന്നിലുള്ളത്. ആഗോള പാസ്പോർട്ട് റാങ്കിങ്ങിൽ യു.എ.ഇ ആണ് ഒന്നാം സ്ഥാനത്ത്, രണ്ടാം സ്ഥാനത്ത് ജർമനി, സ്പെയിൻ, ഫ്രാൻസ്, ഇറ്റലി, നെതർലൻഡ്സ് എന്നീ രാജ്യങ്ങളാണ്.
യു.എ.ഇ പാസ്പോർട്ട് ഉപയോഗിച്ച് 132 രാജ്യങ്ങളിലേക്ക് വിസയില്ലാതെയും 48 രാജ്യങ്ങളിലേക്ക് ഓൺ അറൈവൽ വിസ വഴിയും പ്രവേശിക്കാന്‍ കഴിയും.

