ജി.കെ.പി.എ കുവൈത്ത് സൗജന്യ മെഡിക്കൽ ക്യാമ്പ്
text_fieldsജി.കെ.പി.എ കുവൈത്ത് സൗജന്യ മെഡിക്കൽ ക്യാമ്പ് മനോജ് മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (ജി.കെ.പി.എ) കുവൈത്ത് ചാപ്റ്റർ, മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ സാൽമിയ ക്ലിനിക്കിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 300ൽ പരം മലയാളികളെയും അന്യസംസ്ഥാനക്കാരെയും ഉൾപ്പെടുത്തി ആരോഗ്യപരിശോധനയും ചികിത്സ നിർദേശങ്ങളും നൽകി. അടിസ്ഥാന ടെസ്റ്റുകൾക്കൊപ്പം സൗജന്യ നേത്ര പരിശോധനയും വിവിധ വിഭാഗം ഡോക്ടർമാരുടെ സേവനവും ക്യാമ്പിൽ ഒരുക്കി.
മനോജ് മാവേലിക്കര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജസ്റ്റിൻ പി ജോസ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ബിനു യോഹന്നാൻ സ്വാഗതം പറഞ്ഞു. മുബാറക്ക് കാമ്പ്രത്ത് സംഘടനാതല സന്ദേശം നൽകി. മെട്രോ മെഡിക്കൽ കെയർ ഗ്രൂപ് മാർക്കറ്റിങ് മാനേജർ ബഷീർ ബത്ത, മെട്രോ ക്ലിനിക് ബ്രാഞ്ച് മാനേജർ ലിറ്റി, ഓപറേഷൻസ് മാനേജർ ജിഷ, ജി.കെ.പി.എ വനിതവിങ് ഭാരവാഹി വനജ രാജൻ എന്നിവർ ആശംസ നേർന്നു. ക്യാമ്പിനോടനുബന്ധിച്ച് നോർക്ക-പ്രവാസി ക്ഷേമനിധി അംഗത്വവും നടന്നു. കെ.ടി.മുജീബ്, അമാനുള്ള, സബിത, ബിന്ദു നായർ, അബ്ദുള്ള കടവത്ത്, റഫീഖ് ഒളവറ, ശരീഫ ഹവല്ലി, സലീം കൊടുവള്ളി, അർഷിത, ലളിത, സലീം കൊച്ചി, ശ്രീലത, ജിബി താമരശേരി, ഷാജഹാൻ മലപ്പുറം, പ്രദീപ് സാൽമിയ, സജീന കൊല്ലം, മെനീഷ് വാസ്, റഹീം അരിക്കണ്ടി, രതിഷ് രാജൻ, ടിബാനിയ എന്നിവർ ക്യാമ്പ് ഏകോപിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

