ജി.കെ.പി.എ കുവൈത്ത് ചാപ്റ്റർ യോഗം
text_fieldsജി.കെ.പി.എ കുവൈത്ത് ചാപ്റ്റർ അംഗങ്ങൾ യോഗത്തിൽ
കുവൈത്ത് സിറ്റി: ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (ജി.കെ.പി.എ) കുവൈത്ത് ചാപ്റ്റർ ഏരിയ കമ്മിറ്റികളുടെയും വളണ്ടിയർ ടീമിന്റെയും സംയുക്ത യോഗം അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്നു. എക്സ്-ഓഫീഷ്യോ അംഗങ്ങളും വളണ്ടിയർമാരും യോഗത്തിൽ പങ്കെടുത്തു.
ജി.കെ.പി.എ കുവൈത്ത് ചാപ്റ്റർ പ്രസിഡന്റ് ജസ്റ്റിൻ പി. ജോസ് അധ്യക്ഷത വഹിച്ചു. മുബാറക് കാമ്പ്രത്ത് സംഘടന ലക്ഷ്യങ്ങളും ദൗത്യവും വിശദീകരിച്ചു. കേരളത്തിൽ നടപ്പാക്കിയ വിവിധ പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾ വനിത വിഭാഗം ചെയർപേഴ്സൺ അമ്പിളി നാരായണൻ വിശദീകരിച്ചു.
ഏരിയ ഭാരവാഹികളായ അഷ്റഫ് ചൊറോട്ട്, അനിൽ ആനന്ദ്, ശ്രീകുമാർ, റസിയത്ത് ബീവി, ടെസ്സി ബെന്നി, മെനീഷ് വാസ്, സജിനി വയനാട്, മാത്യു ജോൺ, ലളിത കോഴിക്കോട്, ഉല്ലാസ് ഉദയാഭാനു, അനീഷ് അബ്ദുൽ മജീദ്, സജിനി ബിജു, ജലീൽ കോട്ടയം, ഗിരിജ ഒാമനക്കുട്ടൻ, പ്രീത തിരുവനന്തപുരം, ജ്യോതി പാർവതി, സുലൈഖ, അസ്മ, സബീന കൊല്ലം, മോഹനൻ അമ്പാടി എന്നിവർ ആശംസകൾ അർപ്പിച്ചു. ജന.സെക്രട്ടറി ബിനു യോഹന്നാൻ സ്വാഗതവും കെ.ടി.മുജീബ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

