കബ്ദിൽ ജി.കെ.പി.എ ശീതകാല വസ്ത്രങ്ങൾ വിതരണം ചെയ്തു
text_fieldsവസ്ത്രവിതരണത്തിൽ ജി.കെ.പി.എ അംഗങ്ങൾ
കുവൈത്ത് സിറ്റി: ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (ജി.കെ.പി.എ) കുവൈത്ത് ചാപ്റ്റർ വാർഷിക സാമൂഹികസേവന പ്രവർത്തനങ്ങളുടെ ഭാഗമായി കബ്ദ് ഫാം പ്രദേശത്തെ തൊഴിലാളികൾക്ക് ശീതകാലവസ്ത്രങ്ങൾ വിതരണം ചെയ്തു. ജി.കെ.പി.എ ഗ്ലോബൽ ചെയർമാൻ മുബാറക് കാമ്പ്രത്ത് നേതൃത്വം നൽകി. കുവൈത്ത് ചാപ്റ്റർ പ്രസിഡന്റ് ജസ്റ്റിൻ പി. ജോസ്, സെക്രട്ടറി ബിനു യോഹന്നാൻ, വനിത വിങ് ചെയർപേഴ്സൺ അമ്പിളി നാരായണൻ, വനിത വിങ് സെക്രട്ടറി റസിയത്ത് ബീവി എന്നിവർ പങ്കെടുത്തു.
സെൻട്രൽ-ഏരിയ ടീമിനെ പ്രതിനിധീകരിച്ച് അഷ്റഫ് ചൂരോട്, ജലീൽ കോട്ടയം, ഗിരിജ ഓമനക്കുട്ടൻ, ബിന്ധു ഹവല്ലി, മെനീഷ് വാസ്, ഫൈസൽ കാമ്പ്രത്ത്, കെ.ടി.മുജീബ്, അസൈനാർ, ഉള്ളാസ് ഉദയഭാനു, മാത്യു വി. ജോൺ, സജീന കൊല്ലം, അർഷിത ലളിത കോഴിക്കോട്, മിനി അബ്ബാസിയ, നസീർ കൊച്ചി, മയ്യേരി അബൂബക്കർ, ജിബി അബ്ബാസിയ, സജിനി ബൈജു കൈത്താൻ എന്നിവരും മറ്റ് സന്നദ്ധഅംഗങ്ങളും സന്നിഹിതരായിരുന്നു. വിതരണസ്ഥലത്തെ പ്രവർത്തനങ്ങൾക്ക് ഫൈസൽ കബ്ദ് പിന്തുണ നൽകി. ഗഫൂർ, വനജാ രാജൻ, പ്രീതി തിരുവനന്തപുരം എന്നിവർ കോർഡിനേറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

