കെ.എൻ.എം നേതാക്കൾക്ക് സ്വീകരണം നൽകി
text_fieldsകെ.എൻ.എം നേതാക്കൾക്ക് വിമാനത്താവളത്തിൽ നൽകിയ സ്വീകരണം
കുവൈത്ത് സിറ്റി: കോഴിക്കോട്ടു നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റ പ്രചാരണാർഥം കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ സംഘടിപ്പിക്കുന്ന പൊതു സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ കെ.എൻ.എം ഭാരവാഹികൾക്ക് ഹുദാ സെന്റർ വിമാനത്താവളത്തിൽ സ്വീകരണം നൽകി. കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറി ഹനീഫ കായക്കൊടി, ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ് മുസ്തഫ തൻവീർ എന്നിവരാണ് കുവൈത്തിൽ എത്തിച്ചേർന്നത്. വെള്ളിയാഴ്ച 6.30ന് ഫർവാനിയ ഗാർഡന് സമീപമുള്ള ഐഡിയൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുയോഗത്തിൽ ഇവർ പങ്കെടുക്കും.
സമ്മേളനത്തിൽ കുവൈത്ത് ഔകാഫ് മന്ത്രാലയ പ്രതിനിധികളും കുവൈത്തിലെ വിവിധ സംഘടന പ്രതിനിധികളും സംസാരിക്കും. പരിപാടിയിൽ സ്ത്രീകൾക്ക് സൗകര്യമുണ്ടായിരിക്കും. കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽനിന്നും വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വിവരങ്ങൾക്ക് 66504327, 97415065 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

