ഫഹാഹീൽ ഏരിയ ഗേൾസ് വിങ് ഭാരവാഹികൾ
text_fieldsദാന ആമിന, മറിയ നൗസിൻ, അജ്വ നിയാസ്
കുവൈത്ത് സിറ്റി: ഇസ്ലാമിക് വിമെൻസ് അസോസിയേഷൻ(ഐവ) ഫഹാഹീൽ ഏരിയ ഗേൾസ് വിങ് ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗത്തിൽ ഐവ ഫഹാഹീൽ ഏരിയ പ്രസിഡന്റ് സോജാ സാബിക് അധ്യക്ഷത വഹിച്ചു. മറിയം ഖിറാഅത്ത് നടത്തി. ഗേൾസ് വിങ് ഏരിയ കോർഡിനേറ്റർ സെമിയത്ത് യൂനുസ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികളായി ദാന ആമിന (പ്രസി), അജ്വ നിയാസ് (വൈ.പ്രസി), മറിയ നൗസിൻ (സെക്ര), അയിൻ മറിയം(ജോ.സെക്ര) എന്നിവരെ തെരഞ്ഞെടുത്തു. ഗേൾസ് വിങ് ഫഹാഹീൽ യൂനിറ്റ് കോർഡിനേറ്റർ ഷിബിലി പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ ആശംസിക്കുകയും നേതൃത്വ ഗുണങ്ങൾ വികസിപ്പിക്കാനും നല്ല സൗഹൃദങ്ങൾ രൂപപ്പെടുത്താനും ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും ഓർമപ്പെടുത്തി. അജ്വ ഉദ്ബോധനം നടത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

