വിജ്ഞാനവും വിനോദവും പകർന്ന് ഗേൾസ് വിങ് ഉല്ലാസയാത്ര
text_fieldsഐവ ഫർവാനിയ ഏരിയ ഗേൾസ് വിങ് മസ്ജിദുൽ കബീറിൽ
കുവൈത്ത് സിറ്റി: കുട്ടികൾക്ക് വിജ്ഞാനവും വിനോദവും പകർന്ന് ഐവ ഫർവാനിയ ഏരിയ ഗേൾസ് വിങ് ഉല്ലാസയാത്ര. ഒരു മുഴുദിവസം നീണ്ട യാത്രയിൽ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചും മനസ്സിലാക്കിയും കുട്ടികൾ അനുഭവങ്ങളുടെ പുതിയപാഠങ്ങൾ ഉൾക്കൊണ്ടു.
ഫർവാനിയയിൽ നിന്ന് പ്രത്യേക ബസിൽ പുറപ്പെട്ട സംഘം മസ്ജിദുൽ കബീർ, പ്ലാനറ്റേറിയം, ബീച്ച് എന്നിവ സന്ദർശിച്ചു.
കുവൈത്തിലെ എറ്റവും വലിയ പള്ളിയായ മസ്ജിദുൽ കബീറിലെ ഇസ്ലാമിക പാരമ്പര്യം, സംസ്കാരം, കല, എന്നിവയുടെ എക്സിബിഷൻ കുട്ടികൾക്ക് പുതിയ അറിവുകൾ സമ്മാനിക്കുന്നതായി. പ്ലാനറ്റേറിയം സന്ദർശനം കൗതുകവും വിജ്ഞാനവും സമ്മാനിച്ചു. ബീച്ചിൽ വിവിധ വിനോദ പരിപാടികളും സംഘടിപ്പിച്ചു. ഏരിയ കോഓർഡിനേറ്റർ സാദിയ നൈസാം നേതൃത്വം നൽകി. ഏരിയ പ്രസിഡന്റ് അസ്മിന അഫ്താബ്, ഗേൾസ് വിങ് കേന്ദ്ര കൺവീനർ വാഹിദ ഫൈസൽ, യൂനിറ്റ് കോഓർഡിനേറ്റർമാരായ ഷംല, ഷൈമ എന്നിവരും കുട്ടികൾക്കൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

