കരടുനിയമം മിനുക്കുപണിയിൽ ഗതാഗതനിയമത്തിൽ സമഗ്ര പരിഷ്കരണം ആലോചനയിൽ
text_fieldsകുവൈത്ത് സിറ്റി: ഗതാഗത നിയമത്തിൽ സമഗ്രമായ പരിഷ്കരണം നടത്താൻ കുവൈത്ത് ആഭ്യന്തരമന്ത്രാലയം തയാറെടുക്കുന്നതായി റിപ്പോർട്ട്.
റോഡ് സുരക്ഷക്ക് മുൻഗണന നൽകിയുള്ള നിർദിഷ്ട നിയമത്തിെൻറ കരട് രൂപം അടുത്ത സമ്മേളന കാലത്ത് പാർലമെൻറിൽ അവതരിപ്പിക്കുമെന്നാണ് സുരക്ഷാ വൃത്തങ്ങൾ നൽകുന്ന സൂചന. ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ എന്നിവയുടെ ഫീസിൽ ഗണ്യമായ വർധനയാണ് കരട് ബിൽ ശിപാർശ ചെയ്യുന്നത്. വിദേശികൾക്ക് ലൈസൻസ് ഫീസ് 500 ദീനാറായും പുതുക്കുന്നതിന് 50 ദീനാറായും വാഹന രജിസ്ട്രേഷൻ ഫീസ് 50 ദീനാറായും ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള ഫീസ് 100 ദീനാറായും ഉയരും. ഒരാളുടെ പേരിൽ ഒന്നിൽ കൂടുതൽ വാഹനങ്ങൾ ഉണ്ടെങ്കിൽ ട്രാൻസ്ഫർ ഫീസ് 500 ദീനാർ വരെ ആക്കണമെന്നും ബിൽ ശിപാർശ ചെയ്യുന്നു. റെഡ് സിഗ്നൽ ലംഘനം, വാഹനങ്ങളിലെ അഭ്യാസ പ്രകടനം തുടങ്ങിയ ഗുരുതര നിയമലംഘനങ്ങൾക്ക് 500 ദീനാർ പിഴ ഈടാക്കണമെന്നതാണ് നിർദിഷ്ട നിയമത്തിലെ മറ്റൊരു പ്രധാനഭാഗം.
പിഴ ഈടാക്കുന്നതിനുപുറമെ ഇത്തരം നിയമലംഘനങ്ങൾക്ക് വാഹനം രണ്ടുമാസത്തേക്ക് പിടിച്ചെടുക്കാനും ഡ്രൈവറെ 48 മണിക്കൂർ മുതൽ രണ്ടുമാസം വരെ കസ്റ്റഡിയിൽ വെക്കാനും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്. ചെറിയ പിഴവുകൾക്ക് 10 മുതൽ 200 ദീനാർ വരെ പിഴ നൽകേണ്ടിവരും. ട്രക്കുകളുടെയും മറ്റു വലിയ വാഹനങ്ങളുടെയും സഞ്ചാരങ്ങൾക്കു കൃത്യമായ സമയം നിശ്ചയിച്ചുനൽകണം. വാഹങ്ങളുമായി ബന്ധപ്പെട്ട കേസുകൾക്കായി പ്രത്യേകം ട്രാഫിക്ക് കോർട്ട് പ്രവർത്തനക്ഷമമാക്കണം തുടങ്ങിയ നിർദേശങ്ങളും കരട് ബില്ലിൽ ഇടം പിടിച്ചിട്ടുണ്ട്. മുൻഗണനാ പട്ടികയിൽ ഇടം ലഭിക്കുന്നതിനായി പാർലമെൻറിൽ സമർപ്പിക്കുന്നതിനുമുമ്പ് ഫത്വ നിയമ നിർമാണ വകുപ്പിെൻറ സഹായത്തോടെ കരട് ബില്ലിെൻറ അവസാന മിനുക്കുപണികളിലാണ് ആഭ്യന്തര മന്ത്രാലയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
