ഗാന്ധിയുടെ അഹിംസ ആയിരം തോക്കുകളുടെ ഗർജ്ജനത്തേക്കാൾ ശക്തം -–അംബാസഡർ
text_fieldsകുവൈത്ത് സിറ്റി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനാഘോഷം ഇന്ത്യൻ എംബസി അങ്കണത്തിൽ സമുചിതം കൊണ്ടാടി. കുവൈത്ത് വിദേശകാര്യ സഹമന്ത്രി അലി സുലൈമാൻ അൽ സഇൗദ് മുഖ്യാതിഥിയായി. ചൊവ്വാഴ്ച രാവിലെ 8.30ന് നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ കെ. ജീവസാഗർ അതിഥികൾക്ക് സ്വാഗതം പറഞ്ഞു. ആയിരം തോക്കുകളുടെ ഗർജ്ജനത്തേക്കാൾ ശക്തമായിരുന്നു ഗാന്ധിജിയുടെ നിശ്ശബ്ദമായ അഹിംസാ സമരമെന്ന് അംബാസഡർ പറഞ്ഞു. അദ്ദേഹം ജീവിതത്തിലൂടെ കാണിച്ചുതന്ന മൂല്യങ്ങൾ അനുസരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഏറ്റവും വലിയ ആദരമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. െഎക്യരാഷ്ട്ര സഭ വികസന പരിപാടിയുടെ റെസിഡൻറ് കോഒാഡിനേറ്റർ താരിഖ് അൽ ശൈഖ് യു.എൻ സെക്രട്ടറി ജനറൽ ആേൻറാണിയോ ഗുെട്ടറസിെൻറ സന്ദേശം അറിയിച്ചു.
ഗാന്ധിയുടെ അഹിംസയെന്ന ആശയം എക്കാലത്തും പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. നാഷനൽ കൗൺസിൽ ഫോർ കൾചർ, ആർട്ട് ആൻഡ് ലെറ്റേഴ്സ് ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ബദർ അൽ ദുവൈശ് സംസാരിച്ചു. അംബാസഡർ കെ. ജീവസാഗർ അതിഥികളോടൊപ്പം ഭാരത സർക്കാർ പുറത്തിറക്കിയ ഗാന്ധിജി അനുസ്മരണ സ്റ്റാമ്പ് പുറത്തിറക്കി. കെ.എൻ.പി.സി ചെയർമാൻ ജമാൽ അൽ നൂരി, സാലിം അൽ ഹംദാൻ, യൂസുഫ് അൽ ബദർ, യൂസുഫ് അൽ ഗുസൈൻ, മുസ്തഫ വൈ ബെഹ്ബെഹാനി, മുഹമ്മദ് കറാം, വിറ സാദിഖ് അൽ മുതവ്വ, യു.കെ, മലേഷ്യ, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ, മെക്സിക്കോ, ബ്രസീൽ, തുർക്കി, ഇറാഖ്, ദക്ഷിണ കൊറിയ, കിർഗിസ്താൻ തുടങ്ങിയ രാജ്യങ്ങളിലെ അംബാസഡർമാർ എന്നിവർ സംബന്ധിച്ചു. ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ, ഭാവൻസ് കുവൈത്ത് എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികൾ ദേശഭക്തി ഗാനം ആലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
