Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘ബിസിനസിന് ലൈസൻസ് നേടൂ... നിയമം പാലിക്കൂ’
text_fieldsbookmark_border
കുവൈത്ത് സിറ്റി:‘ബിസിനസിന് ലൈസൻസ് നേടൂ... നിയമം പാലിക്കൂ’ എന്ന സന്ദേശവുമായി കുവൈത്ത് മുനിസിപ്പാലിറ്റി പരിശോധനയും ബോധവത്കരണവും ശക്തമാക്കി. വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തനവും ലൈസൻസ് വ്യവസ്ഥകളുടെ ഉറപ്പും പരിശോധനയിൽ വിലയിരുത്തും.ലൈസൻസിൽ ഉൾപ്പെടാത്ത പ്രവർത്തനങ്ങൾ അനുമതിയില്ലാതെ നടത്തരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.നിയമലംഘനം കണ്ടെത്തിയാൽ ആദ്യം മുന്നറിയിപ്പും നോട്ടീസും നൽകും. ലംഘനം ആവർത്തിച്ചാൽ നിയമനടപടികൾ സ്വീകരിക്കുന്നതിനൊപ്പം സ്ഥാപനം അടച്ചുപൂട്ടുന്നതുൾപ്പെടെയുള്ള നടപടികളും ഉണ്ടാകും. ബിസിനസ് തുടങ്ങും മുമ്പ് ആവശ്യമായ ലൈസൻസും അനുമതികളും ഉറപ്പാക്കണമെന്നും മുനിസിപ്പാലിറ്റി നിർദേശിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

