Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപൊ​തു ടൂ​റി​സം വി​സ...

പൊ​തു ടൂ​റി​സം വി​സ ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ​ക്ക് ഉ​ണ​ർ​വേ​കും

text_fields
bookmark_border
പൊ​തു ടൂ​റി​സം വി​സ ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ​ക്ക് ഉ​ണ​ർ​വേ​കും
cancel

കു​വൈ​ത്ത് സി​റ്റി: ഏ​കീ​കൃ​ത ഗ​ൾ​ഫ് ടൂ​റി​സ്റ്റ് വി​സ അ​വ​ത​രി​പ്പി​ക്കാ​ൻ ജി.​സി.​സി ടൂ​റി​സം മ​ന്ത്രി​മാ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​തോ​ടെ ഇ​ത് വൈ​കാ​തെ നി​ല​വി​ൽ വ​രു​മെ​ന്ന് പ്ര​തീ​ക്ഷ. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ പൊ​തു ടൂ​റി​സം വി​സ ന​ട​പ്പാ​ക്കി​യാ​ൽ ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ഉ​ണ​ർ​വ് കൈ​വ​രു​ക​യും പ്ര​വാ​സി​ക​ൾ​ക്ക് അ​ട​ക്കം ഗു​ണ​ക​ര​മാ​കു​ക​യും ചെ​യ്യും.

വെ​ള്ളി​യാ​ഴ്ച ഒ​മാ​നി​ൽ ന​ട​ന്ന ജി.​സി.​സി ടൂ​റി​സം മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ൽ പൊ​തു ടൂ​റി​സം വി​സ സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്തി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് ജി.​സി.​സി ടൂ​റി​സം മ​ന്ത്രി​മാ​ർ ഏ​ക​ക​ണ്ഠ​മാ​യ ക​രാ​ർ ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്നും ഒ​മാ​ൻ പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രി സ​ലിം അ​ൽ മ​ഹ്‌​റൂ​ഖി വ്യ​ക്ത​മാ​ക്കി. ഇ​ക്കാ​ര്യ​ത്തി​ൽ പൂ​ർ​ണ ധാ​ര​ണ​യി​ലെ​ത്തു​ന്ന​തി​നും എ​ങ്ങ​നെ മു​ന്നോ​ട്ട് പോ​കാ​മെ​ന്ന​തി​നെ കു​റി​ച്ചും ച​ർ​ച്ച ചെ​യ്യാ​ൻ നി​ര​വ​ധി തു​ട​ർ​ന​ട​പ​ടി​ക​ളും യോ​ഗ​ങ്ങ​ളും ഉ​ണ്ടാ​കു​മെ​ന്നും മ​ഹ്​​റൂ​ഖി പ​റ​ഞ്ഞു. ന​വം​ബ​റി​ൽ മ​സ്‌​ക​ത്തി​ൽ ന​ട​ക്കു​ന്ന ആ​ഭ്യ​ന്ത​ര മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ൽ ഏ​കീ​കൃ​ത ടൂ​റി​സം വി​സ​ക്കു​ള്ള നി​ർ​ദേ​ശം അ​വ​ത​രി​പ്പി​ക്കും.

വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക്ക്​ ഉ​ത്തേ​ജ​ന​മേ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഒ​റ്റ വി​സ​യി​ൽ ആ​ളു​ക​ൾ​ക്ക് ഈ ​മേ​ഖ​ല​ക്കു​ള്ളി​ൽ സ്വ​ത​ന്ത്ര​മാ​യി യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ന്ന സം​വി​ധാ​നം ഒ​രു​ക്കാ​നാ​ണ്​ ആ​ലോ​ചി​ക്കു​ന്ന​ത്. രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലെ യാ​ത്ര​ക​ൾ സു​ഗ​മ​മാ​ക്കു​ക​യും പ്രാ​ദേ​ശി​ക വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് ഉ​ത്തേ​ജ​നം ന​ൽ​കു​ക​യും ചെ​യ്യു​ന്ന​തു​മാ​ണ് പ​ദ്ധ​തി.

നി​ല​വി​ൽ, ജി.​സി.​സി​യി​ലെ പൗ​ര​ന്മാ​ർ​ക്ക് വി​സ​യി​ല്ലാ​തെ യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യും. അ​തേ​സ​മ​യം, പ്ര​വാ​സി​ക​ൾ​ക്ക് ജി.​സി.​സി അ​തി​ർ​ത്തി ക​ട​ക്കാ​ൻ വി​സ ആ​വ​ശ്യ​മാ​ണ്. അ​തേ​സ​മ​യം ബ​ഹ്​​റൈ​ൻ, ഒ​മാ​ൻ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ഓ​ൺ അ​റൈ​വ​ൽ വി​സ ല​ഭ്യ​മാ​ണ്.

ഒ​രു വി​സ​യി​ൽ എ​ല്ലാ പ​ങ്കാ​ളി രാ​ജ്യ​ങ്ങ​ളി​ലേ​ക്കും പ്ര​വേ​ശ​നം സു​ഗ​മ​മാ​ക്കു​ന്ന എ​ൻ​ട്രി സം​വി​ധാ​നം ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണെ​ന്ന്​ നേ​ര​ത്തെ ബ​ഹ്‌​റൈ​ൻ ടൂ​റി​സം മ​ന്ത്രി ഫാ​ത്തി​മ അ​ൽ സൈ​റാ​ഫി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​ബൂ​ദ​ബി​യി​ൽ ന​ട​ന്ന ഫ്യൂ​ച്ച​ർ ഹോ​സ്പി​റ്റാ​ലി​റ്റി ഉ​ച്ച​കോ​ടി​യി​ൽ യു.​എ.​ഇ സാ​മ്പ​ത്തി​ക മ​ന്ത്രി അ​ബ്ദു​ല്ല ബി​ൻ തൂ​ഖും ഇ​തേ നി​ല​പാ​ട് അ​റി​യി​ച്ചി​രു​ന്നു. മ​റ്റു രാ​ജ്യ​ങ്ങ​ളും അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ച​തോ​ടെ പ​ദ്ധ​തി വൈ​കാ​തെ പ്രാ​വ​ർ​ത്തി​ക​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

യൂ​റോ​പ്യ​ൻ യൂ​നി​യ​നി​ലെ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഒ​റ്റ വി​സ​യി​ൽ യാ​ത്ര ചെ​യ്യാ​വു​ന്ന ‘ഷെ​ങ്ക​ൺ​വി​സ’​ക്ക് സ​മാ​ന​മാ​കും ജി.​സി.​സി ടൂ​റി​സം വി​സ​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:General Tourism VisaGCC States
News Summary - General Tourism Visa for GCC States
Next Story