പ്രായോഗിക പരിശീലനം നടത്തി ജനറൽ ഫയർ ഫോഴ്സ്
text_fieldsജനറൽ ഫയർ ഫോഴ്സ് പ്രായോഗിക പരിശീലനത്തിൽ
കുവൈത്ത് സിറ്റി: തീപിടിത്ത അപകടങ്ങളിൽ കാര്യക്ഷമമായ ഇടപെടുന്നതിന്റെ ഭാഗമായി പ്രായോഗിക പരിശീലനം നടത്തി ജനറൽ ഫയർ ഫോഴ്സ്. ഫിന്റാസ് ഹെൽത്ത് സെന്ററിൽ ഒരുക്കിയ മോക് ഡ്രില്ലിൽ തീപിടിത്ത അപകടസമയത്ത് അടിയന്തിരമായി ഇടപെടുന്നതിന്റെ രീതികൾ സംഘം വിജയകരമായി പരീക്ഷിച്ചു. ഹെൽത്ത് സെന്ററിലെ വെർച്വൽ തീ നിയന്ത്രിച്ച സംഘം പരിക്കേറ്റവരെ പുറത്തെത്തിക്കുകയും കെട്ടിടത്തിൽ ഉൾപ്പെട്ടവരെ രക്ഷപ്പെടുത്തുകയും ചെയ്തു. അതിവേഗത്തിൽ കേന്ദ്രം ഒഴിപ്പിച്ച ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നതും പരീക്ഷിച്ചു.
അപകട സംഭവങ്ങളിൽ വേഗത്തിൽ പ്രതികരിക്കുക, ജീവനും സ്വത്തിനും സംരക്ഷണം നൽകുക, സമൂഹ സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യമിട്ടാണ് മോക് ഡ്രിൽ സംഘടിപ്പിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെ പൂർണ സഹകരണവും ജനറൽ ഫയർ ഫോഴ്സിന് ലഭിച്ചു.അതേസമയം, രാജ്യത്ത് തീപിടിത്ത അപകടങ്ങൾ വർധിച്ചതിനാൽ ജാഗ്രത പാലിക്കാൻ അധികൃതർ ഉണർത്തി. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

